തൃശൂര്‍: ബിജെപി സിപിഎം ഡീൽ വിവാദം ഉന്നയിച്ച് പ്രതിപക്ഷം രൂക്ഷമായ വിമർശനം ഉന്നയിക്കുന്നതിനിടെ രൂക്ഷ പ്രതികരണവു മായി മുഖ്യമന്ത്രി. ചില്ലറ വോട്ടിനും നാലു സീ റ്റിനും വേണ്ടി സിപിഎം രാഷ്ട്രീയ ചെറ്റ ത്തരം കാട്ടില്ലെന്ന് തൃശൂരിൽ പത്രസ മ്മേ ളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു . ജനങ്ങള്‍ എല്ലാം കണ്ടു കൊണ്ടി രിക്കുകയല്ലേ. ജനങ്ങള്‍ അതിനനുസരിച്ച് നിലപാട് സ്വീകരിക്കും.
നാടിനെയും ജനങ്ങളെയും വില കുറച്ചു കാണരുതെന്നാണ് പറയാനുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടിച്ചേ ര്‍ത്തു. നമ്മുടെ നാട് മതനിരപേക്ഷതയുടെ വിളനിലമാണ്. ജാതിഭേദമോ മതദ്വേഷമോ ഇല്ലാതെ എല്ലാവര്‍ക്കും സോദരന്മാരായി ജീവിക്കാന്‍ പറ്റുന്ന സ്ഥലമാണെന്നും മുഖ്യമ ന്ത്രി പറഞ്ഞു.
ആര്‍എസ്എസ് കൂട്ടുകെട്ടുമായി ബന്ധ പ്പെട്ട്, ശുദ്ധ അസംബന്ധം പറയാന്‍ വിജി സതീശന് ഒരു മടിയുമില്ല. 1977 ല്‍ അവിട ത്തെ സ്ഥിതിയെന്തായിരുന്നു എന്ന് അന്വേ ഷിച്ചു നോക്കണം. ആരായിരുന്നു ആര്‍ എസ്എസിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചത് എന്ന് അന്വേഷിക്കണം. ആര്‍എസ്എസ് ശാഖയ്ക്ക് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയി ല്‍ നിന്ന് സംരക്ഷണം കൊടു ക്കാന്‍ ആളുകളെ അയച്ചതെന്ന് താനാ ണെന്ന് കോണ്‍ഗ്രസിന്റെ പ്രസിഡ ന്റായിരുന്നയാള്‍ പിന്നീട് വെളി പ്പെടുത്തി യിട്ടുണ്ടല്ലോയെന്നും പിണറായി വിജയന്‍ പറഞ്ഞു.
പിണറായി 1977 ല്‍ ആര്‍എസ്എസ് പിന്തുണയില്‍ വിജയിച്ചെന്ന ആ രോപണ ത്തോട്പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഞാന്‍ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ ആര്‍എസ്എസ് എങ്ങനെയാണ് കണ്ടിട്ടുള്ളതെന്ന് എല്ലാവര്‍ക്കും അറിയാം. പലപ്പോഴായി ഞാനത് പറഞ്ഞിട്ടുമുണ്ട്. അവരുടെ ആക്രമണം ഏതു ഘട്ടത്തിലും വരാമെന്ന നില ഉണ്ടായിരുന്നുവെന്ന് അന്ന് കണ്ണൂ രിലുണ്ടായിരുന്നവര്‍ക്ക് അറിയാം. ആക്രമ ണത്തിന്റെ പ്രധാന ടാര്‍ജറ്റ് ഞാനാ യിരു ന്നു. ഇപ്പോള്‍ കുറച്ചു ദശാബ്ദം കഴി ഞ്ഞു എന്നുള്ളതുകൊണ്ട് എന്തു നുണയും അവതരിപ്പിക്കാം എന്നാണ് അവ ര്‍ കരുതുന്നത്. നുണയാണല്ലോ കോണ്‍ ഗ്രസ് പ്രധാനമായും പ്രചരിപ്പിച്ചു കൊ ണ്ടിരിക്കുന്നതെന്നും’ മുഖ്യമന്ത്രി അഭിപ്രാ യപ്പെട്ടു.
Will not indulge in political malpractices for a few votes and four seats: Pinarayi Vijayan













