സുധാകരന്‍ കോണ്‍ഗ്രസ് വിടുമോ?12 മണിക്ക് പത്രസമ്മേളനം

സുധാകരന്‍ കോണ്‍ഗ്രസ് വിടുമോ?12 മണിക്ക് പത്രസമ്മേളനം

ന്യൂഡല്‍ഹി: കണ്ണൂരില്‍ സീറ്റ് കിട്ടാത്ത തിനെ തുടര്‍ന്ന കോണ്‍ഗ്രസ് നേതൃത്വ വുമായി ഇടഞ്ഞ കെ.സുധാകരന്‍ നിര്‍ണായക നീക്കത്തിലേക്കെന്നു സൂചന. ഇന്ന 12 ന് സുധാകരന്‍ തന്റെ നിലപാട് വിശദീകരിക്കാനായി പത്രസമ്മേളനം വിളിച്ചു.

സുധാകരനെ അനുനയിപ്പിക്കാനെത്തിയ നേതാക്കളോട് സുധാകരന്‍ കടുത്ത ഭാഷയിലാണ് സംസാരിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എനിക്ക് എന്റെ വഴിയെന്നായിരുന്നു നേതാക്കളെ സുധാകരന്‍ അറിയിച്ചത്. ഇതോടെ സ്ഥാനാര്‍ഥി നിര്‍ണയത്തിനു പിന്നാലെ കോണ്‍ഗ്രസ് കടുത്ത പ്രതിസന്ധി യിലേക്കാണ് നീങ്ങുന്നത്.

ഇന്നലെ പുലര്‍ച്ചെ വരെ നടന്ന മാരത്തണ്‍ ചര്‍ച്ചയില്‍ എംപിമാര്‍ക്കു മത്സരിക്കാനുള്ള അനുമതി ഹൈക്കമാന്‍ഡ് നിഷേധി ച്ചതിനെ തുടര്‍ന്നാണ് സുധാകരന്‍ തുടര്‍ നീക്കം നടത്തിയത്. കഴിഞ്ഞ ദിവസ ങ്ങളില്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയാറാകാതിരുന്ന സുധാകരന്‍ ഇന്ന് നിലപാട് വെളിപ്പെടുത്തുന്നതോടെ കോണ്‍ഗ്ര്‌സ് കൂടുതല്‍ പ്രതിസന്ധിയി ലേക്ക് നീങ്ങും.

Will Sudhakaran leave Congress? Press conference at 12 pm

Share Email
Top