ജി.സുധാകരന്‍ എങ്ങോട്ട് നിലപാട് മണിക്കൂറുകള്‍ക്കുളളിലറിയാം: പിന്തുണ അറിയിച്ച് കോണ്‍ഗ്രസ്

ജി.സുധാകരന്‍ എങ്ങോട്ട് നിലപാട് മണിക്കൂറുകള്‍ക്കുളളിലറിയാം: പിന്തുണ അറിയിച്ച് കോണ്‍ഗ്രസ്

ആലപ്പുഴ: മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മന്ത്രിയുമായിരുന്ന ജി.സുധാകരന്‍ എന്തു രാഷ്ട്രീയ നിലപാട് സ്വീകരിക്കു മെന്നു മണിക്കൂറുകള്‍ക്കുള്ളിലറിയാം.

ഇന്ന് 11 ഓടെ സുധാകരന്‍ മാധ്യമങ്ങളെ കാണുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഇതി നിടയില്‍ മുന്‍ ഇടതു നിരീക്ഷകന്‍ ഹസ്‌കര്‍ സുധാകരനെ സന്ദര്‍ശിച്ചു. യുഡിഎഫ് പിന്തുണ അറിയിക്കാനാണ് എത്തിയ തെന്നു ഹസ്‌കര്‍ പറഞ്ഞു. സിപിഎമ്മിന്റെ അവസാനവട്ട അനുനയത്തിലും സുധാക രന്‍  വഴങ്ങിയില്ല. അമ്പലപ്പുഴയില്‍ സ്വതന്ത്ര നായി മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണോ സുധാകരനെന്ന് സാധ്യതയും ഉയര്‍ന്നുവരുന്നുണ്ട്.

മത്സരിക്കാനുള്ള താല്പര്യം ഇന്നലെ വീട്ടില്‍ എത്തിയ നേതാക്കളെ വീണ്ടും അറിയി ച്ചിരുന്നു. എന്നാല്‍ മാനദണ്ഡപ്രകാരം മാറ്റിനിര്‍ത്തിയതല്ലേ എന്നാണ് നേതാക്കള്‍ പ്രതികരിച്ചത്. എങ്കില്‍ തീരുമാനത്തില്‍ മാറ്റമില്ലെന്നു സുധാകരനും അറിയിച്ചു. സ്വതന്ത്രനായി മത്സരിക്കുമെന്ന് ജി സുധാകരന്‍ പ്രഖ്യാപിച്ചാല്‍ കരുതലോടെ നീങ്ങാനാണ് പാര്‍ട്ടി അണികള്‍ക്ക് നിര്‍ ദേശം നല്‍കിയിരിക്കുന്നത്. കീഴ്ഘ ടക ങ്ങളില്‍ കാര്യങ്ങള്‍ വിശദീക രിക്ക ണമെന്നും നിര്‍ദേശമുണ്ട്. സുധാക രനെ സ്വാഗതം ചെയ്തു കോണ്‍ഗ്രസ് രംഗത്തെത്തി.

G. Sudhakaran’s stand will be known within hours: Congress expresses support

Share Email
LATEST
Top