16 കാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം ബന്ധുവായ യുവാവ് ആത്മഹത്യ ചെയ്തു

16 കാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം ബന്ധുവായ യുവാവ് ആത്മഹത്യ ചെയ്തു

കോഴിക്കോട്: കോഴിക്കോട് 16 കാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ആത്മഹത്യ ചെയ്തു. ഈസ്റ്റ് മൂഴിക്കലില്‍ അര്‍ദാനാണ്  ബന്ധുവയാ 10-ാം ക്ലാസുകാരി നസ്രീനയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.   16 വയസുള്ള പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ചു ആണ് 20കാരനായ ബന്ധു കൊലപ്പെടുത്തിയത്.  

ഇവര്‍ സഹോദരിമാരുടെ മക്കളാണെന്ന് നാട്ടുകാര്‍ പറയുന്നു. രണ്ട് മുറികളിലാ യാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ഇന്ന് രാവിലെയാണ് നാട്ടുകാര്‍ വിവരം അറിഞ്ഞത്.

ഇന്നലെ അര്‍ധരാത്രിയിലാണ്   കൊലപാ തകം ഉണ്ടായത്.ഇന്ന് രാവിലെയാണ് വിവരം നാട്ടുകാര്‍ അറിയുന്നത്. ഉടന്‍ തന്നെ വിവരം പൊലീസില്‍ അറിയിക്കു കയായിരുന്നു. പൊലീസ് രാവിലെ എത്തി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. നിലവില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പുരോഗ മിക്കുകയാണ്.

കൊലപാതകം നടക്കുന്ന സമയത്ത് വീട്ടില്‍ കുടുംബാംഗങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരംവീട്ടിലെ സിസിടിവി ഉള്‍പ്പെടെ പൊലീസ് പരിശോധിക്കുന്നുണ്ട്. നേരത്തെ, കുടുംബങ്ങള്‍ തമ്മില്‍ തര്‍ക്കം ഉണ്ടായി രുന്നതായി നാട്ടുകാര്‍ പറയുന്നു. നിലവില്‍ ബന്ധുക്കളെല്ലാവരും മെഡിക്കല്‍ കോളേജിലാണുള്ളത്. ഇവരുടെ വിശദമായ മൊഴിയെടുത്താല്‍ മാത്രമേ കൊലപാത കത്തിന്റെ കാരണത്തെ കുറിച്ച് പൊലീസിന് വ്യക്തത വരികയുള്ളൂ.

A relative of a 16-year-old girl committed suicide after strangling her to death.
Share Email
Top