മാര്‍ത്തോമാ നോര്‍ത്ത് അമേരിക്ക ഡയോസിസ് സൗത്ത് ഈസ്റ്റ് റീജിയന്‍ സെക്രട്ടറി സേവനകാലാവധി പൂര്‍ത്തിയാക്കി അനു സ്‌കറിയ

മാര്‍ത്തോമാ നോര്‍ത്ത് അമേരിക്ക ഡയോസിസ് സൗത്ത് ഈസ്റ്റ് റീജിയന്‍ സെക്രട്ടറി സേവനകാലാവധി പൂര്‍ത്തിയാക്കി അനു സ്‌കറിയ

ഫിലാഡല്‍ഫിയ: മാര്‍ത്തോമാ നോര്‍ത്ത് അമേരിക്കന്‍ ഡയോസിസിന്റെ സൗത്ത് ഈസ്റ്റ് റീജിയന്‍ സെക്രട്ടറിയായി മൂന്ന് വര്‍ഷത്തെ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി അനു സ്‌കറിയ(ഫിലാഡല്‍ഫിയ അസെന്‍ഷന്‍ മാര്‍തോമ ഇടവക അംഗം), സ്ഥാനമൊഴിഞ്ഞു. 2023-ല്‍ സെക്രട്ടറി ചുമതലയേറ്റ അനു സ്‌കറിയയുടെ സേവനകാലം 2026 മാര്‍ച്ച് 30-നോടുകൂടി സമാപിച്ചു. ഈ മൂന്നുവര്‍ഷത്തെ അനുഭവം തന്റെ ജീവിതത്തിലെ വലിയ അഭിമാന നിമിഷമാണെന്ന് അദ്ദേഹം അറിയിച്ചു.

സെക്രട്ടറിയായി പ്രവര്‍ത്തിച്ച കാലത്ത് ഏറ്റെടുത്തതും നേതൃത്വം നല്‍കിയതുമായ എല്ലാ സംരംഭങ്ങളും വിജയകരമായി പൂര്‍ത്തിയാക്കിയതായി റീജിയന്‍ നേതൃത്വം വിലയിരുത്തുന്നു. റീജിയന്റെ ആത്മീയ, ഭരണ, സംഘാടക മേഖലകളില്‍ കൈവരിച്ച വളര്‍ച്ചയില്‍ അനു സ്‌കറിയയുടെ നിര്‍ണായക നേതൃപങ്ക് സഹപ്രവര്‍ത്തകരും വിശ്വാസികളും അഭിനന്ദിക്കുന്നു.

നോര്‍ത്ത് അമേരിക്കയും കാനഡയും ഉള്‍പ്പെടുന്ന ഡയോസിസിന്റെ ബിഷപ്പ് Rt. Rev. Dr. Isaac Mar Philoxenos തിരുമേനിയുടെ നേതൃത്വത്തിലും വൈസ് പ്രസിഡന്റായി റെവ്. ബിജു പി. സൈമണ്‍ അച്ചന്‍ സേവനമനുഷ്ഠിച്ച കാലഘട്ടത്തിലും എക്‌സിക്യൂട്ടീവിന്റെ ഭാഗമായി സെക്രട്ടറി ആയി അനു സ്‌കറിയയും, ട്രസ്റ്റിയായി ബൈജു വര്‍ഗീസ്, ട്രസ്റ്റി അക്കൗണ്ടന്റായി പി.ജി. തോമസ് എന്നിവരും ചേര്‍ന്നായിരുന്നു ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം.

തുടര്‍ന്ന്, പുതുതായി ചുമതലയേറ്റ നോര്‍ത്ത് അമേരിക്കന്‍ ഡയോസിസിന്റെ ബിഷപ്പ് Rt. Rev. Dr. Abraham Mar Paulose തിരുമേനിയുടെ നേതൃത്വത്തിലും, വൈസ് പ്രസിഡന്റും അസന്‍ഷന്‍ മാര്‍ത്തോമാ ഇടവകയുടെ വികാരിയുമായ റെവ്. ജോജി എം. ജോര്‍ജ് അച്ചന്റെയുമുള്ള സഹകരണത്തോടും സാന്നിധ്യത്തോടും കൂടിയാണ് സൗത്ത് ഈസ്റ്റ് റീജിയന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്രാപിച്ചത്.

ഏഴ് മേഖലകളായി വിഭജിച്ച നോര്‍ത്ത് അമേരിക്കന്‍ ഡയോസിസില്‍ ഏറ്റവും സജീവവും പ്രവര്‍ത്തനസമ്പന്നവുമായ ഒരു മേഖലയായി സൗത്ത് ഈസ്റ്റ് റീജിയന്‍ കണക്കാക്കപ്പെടുന്നു. 17 ഇടവകകളും കോണ്‍ഗ്രിഗേഷനുകളും ഉള്‍ക്കൊള്ളുന്ന ഈ റീജിയന്‍ മൂന്ന് സെന്ററുകളായി വിഭജിച്ചിരിക്കുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ വൈവിധ്യമാര്‍ന്ന ആത്മീയ, സാമൂഹിക, യുവജന, കുടുംബ കേന്ദ്രീകൃത പരിപാടികള്‍ക്ക് നേതൃത്വം നല്‍കുകയും അവ വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തത് റീജിയന്റെ വലിയ നേട്ടമായി വിലയിരുത്തപ്പെടുന്നു.

തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങളുടെ ഒരു ഘോഷയാത്രയായിരുന്നുവെന്ന് വിശേഷിപ്പിക്കാവുന്ന ഈ മൂന്ന് വര്‍ഷകാലത്ത് അനു സ്‌കറിയ കാഴ്ചവെച്ച സമര്‍പ്പണം, സംഘാടക കഴിവ്, നേതൃപാടവ് എന്നിവ റീജിയന്റെ സമഗ്ര വളര്‍ച്ചയ്ക്ക് അതുല്യ സംഭാവനയായി മാറിയതായി സഹപ്രവര്‍ത്തകരും വിശ്വാസികളും അടയാളപ്പെടുത്തുന്നു.

തന്റെ സന്ദേശത്തില്‍, ഈ സേവന അവസരം നല്‍കിച്ച ദൈവത്തോടും ബിഷപ്പുമാരോടും ആത്മീയ നേതൃത്വത്തോടും എക്‌സിക്യൂട്ടീവ് അംഗങ്ങളോടും വിവിധ ഇടവകകളിലെ വൈദികരുമായും വിശ്വാസിസമൂഹത്തോടും അനു സ്‌കറിയ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി. എല്ലാവരുടെയും കൂട്ടായ പ്രവര്‍ത്തനവും നിരന്തരമായ പ്രാര്‍ത്ഥനയും തന്നെയാണ് ഈ വിജയങ്ങളുടെ പിന്നിലെ യഥാര്‍ത്ഥ ശക്തിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭാവിയിലും സഭയുടെ വളര്‍ച്ചക്കും ഐക്യത്തിനുമായി പ്രവര്‍ത്തനം തുടരുമെന്ന പ്രത്യാശയും പ്രതിജ്ഞയും അദ്ദേഹം പ്രകടിപ്പിച്ചു.
Anu Skaria completes term as Secretary of Marthoma North America Diocese Southeast Region

Share Email
Top