വാഷിങ്ടണ്‍: നാസയുടെ ആര്‍ട്ടെമിസ് രണ്ട് പേടകം ചന്ദ്രന്റെ ആകര്‍ഷണ വലയത്തിലേക്ക് പ്രവേശിച്ചു. ദൗത്യത്തിന്റെ അഞ്ചാം ദിനത്തില്‍ നാല് ബഹിരാകാശ യാത്രികരെയും വഹിച്ചുകൊണ്ടുള്ള പേടകം ചന്ദ്രനിലേക്ക് കൂടുതൽ അടുക്കുകയാണ്.
തിങ്കളാഴ്ച പുലര്‍ച്ചെ 12:41 ന് പേടകം ചന്ദ്രന്റെ സ്വാധീന മേഖലയിലേക്ക് പ്രവേശിച്ചു. നിവില്‍ ചന്ദ്രന്റെ ഗുരുത്വാകര്‍ഷണമാണ് ഓറിയോണിന്റെ പാതയെ നിയന്ത്രിക്കുന്നതില്‍ പ്രധാന ഘടകമാകുന്നത്. ഓറിയോണ്‍ ബഹിരാകാശ പേടകം ചന്ദ്രന്റെ ആകര്‍ഷണ വലയത്തിലേക്ക് എത്തിക്കുന്നതില്‍ നിര്‍ണായകമായ ഔട്ട്ബൗണ്ട് കറക്ഷന്‍ ബേണ്‍ ഇന്നലെ അര്‍ദ്ധ രാത്രിയോടെ പൂര്‍ത്തിയാക്കി. അമേരിക്കന്‍ സമയം രാത്രി 11:03 ന് ആരംഭിച്ച നടപടി 17.5 സെക്കന്‍ഡ് നീണ്ടുനിന്നു.
ബഹിരാകാശം താണ്ടി ചന്ദ്രനെ വലം വച്ച് മടങ്ങാന്‍ യാത്ര തിരിച്ച ആര്‍ട്ടെമിസ് 2 ദൗത്യം അര നൂറ്റാണ്ടിന് ശേഷം ചന്ദ്രന് ഏറ്റവും സമീപത്ത് മനുഷ്യരെ എത്തിക്കും. ചാന്ദ്രയാത്രയുടെ പകുതിയില്‍ അധികം ദൂരം ഓറിയോണ്‍ ബഹിരാകാശ പേടകം പിന്നിട്ടതായി നാസ അറിയിച്ചു.
Artemis enters the gravitational pull of two moons













