ആര്‍ട്ടെമിസ് രണ്ട് ഭൂമിയുടെ ഭ്രമണപഥം വിട്ടു: ചന്ദ്രനിലേക്ക് കുതിപ്പ് തുടരുന്നു

ആര്‍ട്ടെമിസ് രണ്ട് ഭൂമിയുടെ ഭ്രമണപഥം വിട്ടു: ചന്ദ്രനിലേക്ക് കുതിപ്പ് തുടരുന്നു

വാഷിംഗ്ടണ്‍: ആര്‍ട്ടെമിസ് രണ്ട് ഭൂമിയുടെ ഭ്രമണപഥം വിട്ടു. ഇന്നു രാവിലെ ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് പുറത്തുകടക്കാനുള്ള നിര്‍ണായകമായ എന്‍ജിന്‍ ജ്വലനം വിജയകരമായി പൂര്‍ത്തിയാക്കി.

പേടകം വളരെ കൃത്യതയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് നാസ അഡ്മിനിസ്ട്രേറ്റര്‍ ജാരെഡ് ഐസക്മാന്‍ സ്ഥിരീകരിച്ചു. ‘ട്രാന്‍സ്ലൂണാര്‍ ഇഞ്ചക്ഷന്‍’ (ഠൃമിഹൌിമൃ കിഷലരശേീി) എന്ന് വിളിക്കുന്ന ഈ ഘട്ടത്തില്‍, അഞ്ച് മിനിറ്റ് 49 സെക്കന്‍ഡും പ്രധാന എന്‍ജിന്‍ പ്രവര്‍ത്തിപ്പിച്ചാണ് ഓറിയോണ്‍ (ഛൃശീി) ഭൂമിയുടെ ഗുരുത്വാകര്‍ഷണ വലയത്തില്‍ നിന്ന് പുറത്തു കടന്നത്. മണിക്കൂറില്‍ 36,000 കിലോമീറ്റര്‍ വേഗത കൈവരിച്ചാണ് പേടകം ചന്ദ്രനിലേക്കുള്ള നേരിട്ടുള്ള പാതയിലേക്ക് പ്രവേശിച്ചത്.

ഇന്നത്തെ സുപ്രധാന നീക്കത്തിന് മുന്‍പ് നാല് ബഹിരാകാശ സഞ്ചാരികളും ഭൂമിയെ വലിപ്പമേറിയ ഒരു ഭ്രമണപഥത്തില്‍ ചുറ്റുകയായിരുന്നു. പേടകത്തിന്റെ സംവിധാനങ്ങള്‍ പരിശോധിക്കുന്നതിനാണ് ഈ സമയം വിനിയോഗിച്ചത്. എന്‍ജിന്‍ പ്രവര്‍ത്തനം കൃത്യമായിരുന്നുവെന്ന് നാസ അറിയിച്ചു.

കമാന്‍ഡര്‍ റീഡ് വൈസ്മാനും സംഘവും ഇപ്പോള്‍ ഭൂമിയുടെ ഭ്രമണപഥം ഔദ്യോഗികമായി വിട്ടുകഴിഞ്ഞു. 1972-ല്‍ അപ്പോളോ 17 ദൗത്യത്തിന് ശേഷം ആദ്യമായാണ് മനുഷ്യന്‍ ഈ നേട്ടം കൈവരിക്കുന്നത്. ഭൂമിക്കും ചന്ദ്രനും ഇടയിലുള്ള ശൂന്യമായ ‘സിസ്ലൂണാര്‍’ (ഇശഹൌിമൃ) ബഹിരാകാശ മേഖലയിലൂടെയാണ് ഇപ്പോള്‍ ഇവരുടെ സഞ്ചാരം.

Artemis II leaves Earth orbit: The push to the Moon continues

Share Email
Top