നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം

തിരുവനന്തപുരം: ആഴ്ച്ചകള്‍ നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. പരസ്പരം ആരോപണ പ്രത്യാരോപണങ്ങളുമായി മനൂന്നു മുന്നണികളും പ്രചാരണത്തില്‍ സജീവമായതോടെ വേനല്‍ചൂടിന്റെ കാഠിന്യത്തിലു മേറെയായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണ ചൂട്.

മൂന്നാഴ്ച്ച നീണ്ടു നിന്ന തെരഞ്ഞെടുപ്പ പ്രചാരണത്തിനാണ് ഇന്ന് പരിസമാപ്തി ആകുന്നത്. കോണ്‍ഗ്രസും ബിജെപിയും ദേശീയ നേതാക്കളെ കളത്തിലിറക്കി പ്രചാരണം കൊഴുപ്പിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലായിരുന്നു ഇടതുമുന്നണിയുടെ പ്രചാരണം. വികസനവും അഴിമതിയും ശബരിമല സ്വര്‍ണക്കൊള്ളയും ബിജെപി സിിഎം ഡീലുമെല്ലാം പ്രചാരണം കൂടുതല്‍ ചൂടുപിടിപ്പിച്ചു. ഇന്ന് പ്രചാരണം അവസാനിക്കുകയും നാളെ നിശബ്ധ പ്രചാരണം നടക്കും. ന മറ്റന്നാള്‍ കേരളം പോളിങ് ബൂത്തിലേയ്ക്ക് നീങ്ങും.

വികസനം വോട്ടാകുമെന്നും ഭരണത്തുടര്‍ച്ച ഉറപ്പാക്കാനാകുമെന്നുമുള്ള പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. വയനാട് ദുരന്തബാധിതര്‍ക്കുള്ള ഫണ്ടും പേരാമ്പ്രയിലെ അനൗണ്‍സ്മെന്റ് വിവാദവും അവസാന ദിവങ്ങളില്‍ ചര്‍ച്ചയായി. എങ്കിലും അടിത്തറ ഇളകില്ലെന്ന ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ്.

എന്നാല്‍ ശബരിമലയും ഭരണവിരുദ്ധ വികാരങ്ങളും അധികാരത്തിലേയ്ക്ക് തിരിച്ചെത്താന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ക്യാംപ്. ഇക്കുറി നിയമസഭയില്‍ അംഗങ്ങളെത്തുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

Assembly election campaign kicks off today

Share Email
Top