യുവതിക്കു നേരെ ലൈഗീകാതിക്രമ ശ്രമം: മലയാളി യുവാവ് മൂന്നുപേര്‍ക്ക് നേരെ വെടി ഉതിര്‍ത്തു ഒരാള്‍ കൊല്ലപ്പെട്ടു

യുവതിക്കു നേരെ ലൈഗീകാതിക്രമ ശ്രമം: മലയാളി യുവാവ് മൂന്നുപേര്‍ക്ക് നേരെ വെടി ഉതിര്‍ത്തു ഒരാള്‍ കൊല്ലപ്പെട്ടു

താനെ: മുംബൈയില്‍ യുവതിക്കു നേരെ ലൈംഗീകാതിക്രമം നടത്താന്‍ ശ്രമിച്ചവര്‍ക്കെതിരേ മലയാളി യുവാവ് വെടി ഉതിര്‍ത്തു. വെടിവെയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അക്ബര്‍ അബ്ദുള്‍ ഷെയ്ഖ് എന്നയാളാണ് കൊല്ലപ്പെട്ടത്. അക്ബര്‍ അബ്ദുള്‍ ഷെയ്ഖ്, സമീര്‍ അഹമ്മദ് എന്നീ രണ്ടുപേര്‍ക്ക് പരിക്കേറ്റു. താനെയിലെ മുബ്രയില്‍ ആണ് സംഭവം. വെടിവെച്ച മലയാളിയായ ജയന്‍ ശിവാനന്ദന്‍ നായരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു സംഭവം.

രാവിലെ 11.30 ഓടെ അനു ഷെയ്ഖ് ഹിലയെന്ന യുവതിയെ ഇവര്‍ പിന്തുടര്‍ന്ന് ശല്യം ചെയ്തു. കൈലാഷ് നഗറിലെ സ്‌കൂളിന് സമീപത്തായിരുന്നു ഇല്ലെന ശല്യവുമായി മൂവര്‍ സംഘം എത്തിയത്. ഇതിനു മുമ്പ് പല തവണ ലൈംഗിക അതിക്രമണത്തിന് ശ്രമിച്ചിരുന്നു. ഇന്നലെയും അക്രമികള്‍ യുവതിയെ പിന്തുടര്‍ന്ന് ലൈംഗികാ തിക്രമണത്തിന് ശ്രമിച്ചു.

ഈ സമയത്ത് ജയന്‍ സ്ഥലത്തെത്തി യുവാക്കളുമായി വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്നാണ് ജയന്‍ ഇവരെ വെടി വെച്ചത്. ജയന്‍ കരസേനയില്‍ സൈനിക നായിരുന്നുവെന്നും പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം യുവതിയുമായി രക്ഷപ്പെടാന്‍ ശ്രമിച്ച ജയനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വെടിയേറ്റ് ഗുരുതര പരിക്കേറ്റ അക്ബര്‍ അബ്ദുള്‍ ഷെയ്ഖ് ആശുപത്രിയില്‍ ചികിത്സയിലിരി ക്കെയാണ് മരിച്ചത്. പരിക്കേറ്റ അബ്ദുള്‍ ഹസന്‍ ഷെയ്ഖ്, സമീര്‍ അഹമ്മദ് എന്നിവരെ കല്‍സേക്കര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Attempted sexual assault on young woman: Malayali youth opens fire on three people, one killed

Share Email
Top