ഇറ്റലിയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ചവരില്‍ 19 പേരുടെ മൃതദേഹങ്ങള്‍ റബര്‍ ബോട്ടില്‍ കടലില്‍ കണ്ടെത്തി;58 പേരെ രക്ഷപെടുത്തി

ഇറ്റലിയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ചവരില്‍ 19 പേരുടെ മൃതദേഹങ്ങള്‍ റബര്‍ ബോട്ടില്‍ കടലില്‍ കണ്ടെത്തി;58 പേരെ രക്ഷപെടുത്തി

ലാംപെഡൂസ: മെഡിറ്ററേനിയനിലൂടെ ഇറ്റലിയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച 19 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.ഇറ്റാലിയന്‍ ദ്വീപായ ലാംപെഡൂസയ്ക്ക് സമീപം മെഡിറ്ററേനിയന്‍ കടലില്‍ കണ്ടെത്തിയ റബ്ബര്‍ ബോട്ടില്‍ നിന്നാണ് ഇറ്റാലിയന്‍ കോസ്റ്റ് ഗാര്‍ഡ്മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ബുധനാഴ്ച പുലര്‍ച്ചെ നടന്ന രക്ഷാപ്രവര്‍ത്തനത്തില്‍ അഞ്ച് കുട്ടികളടക്കം 58 പേരെ ജീവനോടെ രക്ഷപ്പെടുത്തി ലാംപെഡൂസയില്‍ എത്തിച്ചിട്ടുണ്ട്. ലാംപെഡൂസയില്‍ നിന്ന് 85 മൈല്‍ അകലെ ലിബിയന്‍ മേഖലയിലാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച ഒരു ഇറ്റാലിയന്‍ നിരീക്ഷണ വിമാനം ഈ ബോട്ട് കണ്ടെത്തിയെങ്കിലും പ്രദേശത്ത് സഹായത്തിന് മറ്റ് കപ്പലുകള്‍ ഇല്ലാത്തതിനെത്തുടര്‍ന്ന് ലാംപെഡൂസയില്‍ നിന്ന് കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ അയക്കുകയായിരുന്നു.

രക്ഷപ്പെട്ടവരില്‍ ഏഴ് പേരെ ശരീരതാപനില അപകടകരമായി കുറയുന്ന അവസ്ഥയായ ഹൈപ്പോതെര്‍മിയ, ഇന്ധന പുക ശ്വസിച്ചതിനെത്തുടര്‍ന്നുള്ള അസ്വസ്ഥതകള്‍ എന്നിവ കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, ഈ വര്‍ഷം ഇതുവരെ 624 പേര്‍ മെഡിറ്ററേനിയന്‍ കടലില്‍ ഇത്തരത്തിലുള്ള അപകടകരമായ യാത്രയ്ക്കിടെ കാണാതാകുകയോ മരിക്കുകയോ ചെയ്തിട്ടുണ്ട്.

Bodies of 19 people found at sea on a rubber boat after attempting to illegally enter Italy; 58 rescued

Share Email
LATEST
Top