Houston KCS BYOL ഇല്ലിക്കാട്ടില്‍ ഫ്രാന്‍സിസ് മെമ്മോറിയല്‍ 56, 28- റമ്മി കാര്‍ഡ് ടൂര്‍ണമെന്റ് മെയ് 9-ന്

Houston KCS BYOL ഇല്ലിക്കാട്ടില്‍ ഫ്രാന്‍സിസ് മെമ്മോറിയല്‍ 56, 28- റമ്മി കാര്‍ഡ് ടൂര്‍ണമെന്റ് മെയ് 9-ന്

ഹൂസ്റ്റണ്‍: Houston KCS BYOL-ന്റെ ആഭിമുഖ്യത്തില്‍ ചീട്ടുകളി പ്രേമികളെ ആവേശക്കൊടുമുടിയിലേറ്റുന്ന പ്രശസ്തമായ ഇല്ലിക്കാട്ടില്‍ ഫ്രാന്‍സിസ് മെമ്മോറിയല്‍ 56, 28-റമ്മി കാര്‍ഡ് ടൂര്‍ണമെന്റ് മെയ് 9-ാം തീയതി വ്യാഴാഴ്ച രാവിലെ സാറ്റഫോര്‍ഡിലെ ഹൂസ്റ്റണ്‍ ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍ അരങ്ങേറും. 56, 28 ഇനങ്ങള്‍ രാവിലെ 10 മണിക്ക് ആരംഭിക്കും. ഉച്ച കഴിഞ്ഞ് 3 മണിക്കാണ് റമ്മി മല്‍സരം തുടങ്ങുക. 56-നും റമ്മിക്കും 100 ഡോളറാണ് ഓരോ വ്യക്തിക്കുമുള്ള രജിസ്‌ട്രേഷന്‍ ഫീസ്. 28 മല്‍സരത്തിന്റെ രജിസ്‌ട്രേഷന്‍ ഫീസ് 50 ഡോളറാണ്.

ഹൂസ്റ്റണ്‍ കെ.സി.എസിന്റെ മുന്‍ പ്രസിഡന്റ് ഫ്രാന്‍സിസ് ഇല്ലിക്കാട്ടിലിന്റെ സ്മരണാര്‍ത്ഥം നടത്തുന്ന ടൂര്‍ണമെന്റില്‍ ആകര്‍ഷകമായ സമ്മാനത്തുകയാണ് വിജയികളെ കാത്തിരിക്കുന്നത്. 56 വിജയിക്കുള്ള ഒന്നാം സമ്മാനം 1,500 ഡോളറും രണ്ടാം സമ്മാനം 900 ഡോളറും മൂന്നാം സമ്മാനം 600 ഡോളറും നാലാം സമ്മാം 300 ഡോളറുമാണ്. 28 കളി മല്‍സര വിജയിക്ക് ഒന്നാം സമ്മാനമായി 900 ഡോളര്‍ ലഭിക്കും. 600, 300, 150 ഡോളറാണ് യഥാക്രമം രണ്ടും മൂന്നും നാലും സാഥാനങ്ങളിലെത്തുന്നവര്‍ക്കുള്ള സമ്മാനം. റമ്മി മല്‍സര വിജയിക്ക് 1000 ഡോളറാണ് ഒന്നാം സമ്മാനം. 600, 400, 200 ഡോളറാണ് യഥാക്രമം രണ്ടും മൂന്നും നാലും സാഥാനങ്ങളിലെത്തുന്നവര്‍ക്ക് ലഭിക്കുക.

ഹൂസ്റ്റണ്‍ കെ.സി.എസിന്റെ പോഷക സംഘടനയായ BYOL ആണ് ടൂര്‍ണമെന്റ് നടത്തുന്നത്. ചീട്ടുകളിയില്‍ ഏറെ ഏറെ പ്രചാരമുള്ള പരമ്പരാഗത ഇനങ്ങളാണ് 56-ഉും 28-ഉം റമ്മിയും. എല്ലവരും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ പങ്കെടുത്ത് ഈ ടൂര്‍ണമെന്റ് വന്‍ വിജയമാക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെപ്പറയുന്ന വ്യക്തികളെ ബന്ധപ്പെടുക:

സിറിയക്ക് അമ്പലത്തുങ്കല്‍: (832) 541-9293
ജോണി മക്കോറ (281) 386 7472)
ചാക്കോ പാലക്കാട്ട് (713) 449 9835
റ്റിജി പള്ളിക്കിഴക്കേതില്‍ (832) 236-6863
ബേറ്റി സൈമണ്‍ വെളിയത്ത് (832) 6271-553
തോമസ് ഐക്കരേത്ത് (713) 444-3025
ടോണി മഠത്തില്‍ത്താഴെ (713) 385-3634

രജിസ്‌ട്രേഷനുള്ള ലിങ്ക്:

https://forms.gle/s9AX5ZEwzNAuCr538

BYOL IllikkattilI Francis Memorial Cards Tournament on May 9th 2026 at Houston KCS Community Centre Stafford

Share Email
LATEST
Top