സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

2026-ലെ സി.ബി.എസ്.ഇ (CBSE) പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഔദ്യോഗിക വെബ്സൈറ്റുകളായ cbse.gov.in, results.cbse.nic.in എന്നിവ വഴിയും UMANG ആപ്പ്, DigiLocker എന്നിവ വഴിയും വിദ്യാർത്ഥികൾക്ക് ഫലം പരിശോധിക്കാം. വിദ്യാർത്ഥികൾക്ക് അവരുടെ റോൾ നമ്പർ, സ്കൂൾ നമ്പർ, ഡേറ്റ് ഓഫ് ബർത്ത് എന്നിവ ഉപയോഗിച്ച് വെബ്സൈറ്റിൽ നിന്നും സ്കോർകാർഡ് ഡൗൺലോഡ് ചെയ്യാം. മേഖലകളിൽ തിരുവനന്തപുരവും വിജയവാഡയും ആണ് ഒന്നാം സ്ഥാനത്തുള്ളത്. 93.70 ശതമാനമാണ് വിജയം. കഴിഞ്ഞ തവണത്തേക്കാൾ .04 ശതമാനം കൂടുതലാണിത്. വിജയ ശതമാനത്തിൽ പെൺകുട്ടികളാണ് മുന്നിൽ.

Share Email
LATEST excelnclexrn
More Articles
Top