ചിക്കാഗോ: ചിക്കഗോ രൂപതയിലെ ചെറുപുഷ്പ മിഷന്‍ ലീഗ് (സി.എം.എല്‍.) സംഘടന, ദേശീയ തലത്തില്‍ ‘ദി സൈബര്‍ സോവേര്‍സ്’ എന്ന പേരില്‍ വീഡിയോ റീലിസ് മത്സരം സംഘടിപ്പിക്കുന്നു. ചിക്കഗോ രൂപതയുടെ രജത ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചാണ് ഈ മത്സരം ഒരുക്കിയിരിക്കുന്നത്. കുട്ടികളും മുതിര്‍ന്നവരും അടങ്ങുന്ന വിവിധ ടീമുകള്‍ക്ക് ഓരോ ഇടവകയില്‍ നിന്നും പങ്കെടുക്കാം.
‘സി.എം.എല്‍. വഴി സഭയിലും സമൂഹത്തിലും ഒരു മിഷനറിയായിരിക്കുക’ (Be a missionary in the church and osciety through CML) എന്ന വിഷയത്തെ അടിസ്ഥാനമാക്കി റീലിസ് നിര്‍മ്മിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.
വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡുകളും ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിക്കും.
സോണിയ ബിനോയ് മത്സരത്തിന്റെ മുഖ്യ കോര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്നു. സി.എം.എല്‍ രൂപത ഡയറക്ടര്‍ ഫാ. ജോര്‍ജ് ദാനവേലില്‍, പ്രസിഡന്റ് സിജോയ് സിറിയക് പറപ്പള്ളില്‍, ജനറല്‍ സെക്രട്ടറി ടിസണ്‍ തോമസ് എന്നവരുടെ നേതൃത്വത്തിലുള്ള രൂപതാ എക്‌സിക്യൂട്ടീവ് കമ്മിറ്റി മത്സരം ക്രമീകരിക്കുന്നു.
Cherupushpa Mission League with video release competition













