ഫൊക്കാന അവതരിപ്പിക്കുന്ന സിനി ഫ്യൂഷന്‍ യുഎസ്എ 2026 ഷോ മെയ് 16 ന് ഹ്യുസ്റ്റണില്‍

ഫൊക്കാന അവതരിപ്പിക്കുന്ന സിനി ഫ്യൂഷന്‍ യുഎസ്എ 2026 ഷോ മെയ് 16 ന് ഹ്യുസ്റ്റണില്‍

ജോസഫ് തോമസ് ഹ്യൂസ്റ്റണ്‍

മിസ്സോറി സിറ്റി : ഫൊക്കാന അവതരിപ്പിക്കുന്ന സിനി ഫ്യൂഷന്‍ യു എസ് എ 2026 ഷോയുടെ, ഏപ്രില്‍ 6 നു നടന്ന കിക്ക് ഓഫ് ചടങ്ങ് ഹ്യുസ്റ്റണ്‍ മലയാളികള്‍ക്ക് ആവേശമായി. പ്രമുഖ മലയാള സിനിമ സീരിയല്‍ താരങ്ങളും, പിന്നണി ഗാന അവതരണ രംഗത്തെ പ്രമുഖരും അണി നിരക്കുന്ന ഷോ , 2026 മെയ് 16 ശനിയാഴ്ച്ച വൈകുന്നേരം 5 മണിക്ക് മിസ്സോറി സിറ്റിയിലുള്ള സെന്റ് ജോസഫ് ഹാളില്‍ വെച്ച് നടത്തപ്പെടുന്നു. കിക്കോഫിനോട് അനുബന്ധിച്ചു അപ്പന ബസാര്‍ ഹാളില്‍ നടന്ന യോഗത്തില്‍ ഫൊക്കാനയുടെ നിരവധി പ്രാദേശിക നേതാക്കള്‍ പങ്കെടുത്തു .

ഫൊക്കാന ടെക്‌സാസ് റീജിയണല്‍ വൈസ് പ്രസിഡണ്ട് ഫാന്‍സിമോള്‍ പള്ളാത്തുമഠം സ്വാഗതം ആശംസിച്ചു. നോര്‍ത്ത് അമേരിക്കയിലും കേരളത്തിലും ഫൊക്കാന നടപ്പാക്കുന്ന കര്‍മ്മ പദ്ധതികളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ശ്രീമതി പൊന്നുപിള്ള തന്റെ അധ്യക്ഷ പ്രസംഗത്തില്‍ പ്രത്യേകം എടുത്ത് പറഞ്ഞു. റിയല്‍ട്ടര്‍ ഷാജി ജോണ്‍, സീമ ജോസഫ്, ജോജി ജോസഫ് , ഡോ . നൈനാന്‍ മാത്തുള്ള, റെജി കോട്ടയം, അനില്‍ ആറന്മുള, വര്‍ഗീസ് കല്ലുവെട്ടാംകുഴി, ബാബു മാത്യു, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

ഷോയില്‍ നിന്ന് സമാഹരിക്കുന്ന മൂലധനം ഫൊക്കാനയുടെ കേരളത്തില്‍ നടപ്പാക്കാന്‍ പോകുന്ന ഭവന പദ്ധതികള്‍ക്ക് ഒരു മുതല്‍കൂട്ടാവുമെന്നു യോഗം വിലയിരുത്തി. ഹ്യുസ്റ്റണ്‍ റീജിയണ്‍ കള്‍ച്ചറല്‍ കോഓര്‍ഡിനേറ്റര്‍ വിനോയ് കുര്യന്‍ കൃതജ്ഞത രേഖപ്പെടുത്തി സംസാരിച്ചു.

ഷോയുടെ ടിക്കറ്റ് വിതരണവും മറ്റ് വിശദ വിവരങ്ങള്‍ക്കുമായി ബന്ധപ്പെടുവാന്‍ ഫാന്‍സിമോള്‍ പള്ളാത്തുമഠം , വിനോയ് കുര്യന്‍ , റെജി കുര്യന്‍, ജോജി ജോസഫ് എന്നിവരെ യോഗം ചുമതലപ്പെടുത്തി.

ടിക്കറ്റ് നിരക്കുകളും ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകളും ഈ വര്‍ത്തയോടൊപ്പമുള്ള ഫ്‌ലയറില്‍ നിന്ന് ലഭ്യമാണ്.

Cine Fusion USA 2026 Show Presented by Phocana to be Held in Houston on May 16

Share Email
Top