റിസറക്ഷന്‍ ഹോസ്പിറ്റല്‍ ഫോര്‍മെര്‍ തെറാപ്പിസ്റ്റ് സിസിലി വെട്ടത്തിന്‌സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി

റിസറക്ഷന്‍ ഹോസ്പിറ്റല്‍ ഫോര്‍മെര്‍ തെറാപ്പിസ്റ്റ് സിസിലി വെട്ടത്തിന്‌സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി

ചിക്കാഗോ: അമിത റിസറക്ഷന്‍ ഹോസ്പിറ്റല്‍ ഫോര്‍മെര്‍ റെസ്പിറേറ്ററിതെറാപ്പിസ്റ്റ് സിസിലി വെട്ടത്തിന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി.35 വര്‍ഷം ടാല്‍കോട്ട് റിസറക്ഷന്‍ ഹോസ്പിറ്റലില്‍ റെസ്പിറേറ്ററിതെറാപ്പിസ്റ്റ് ആയി പ്രവര്‍ത്തിച്ച ശേഷം വിരമിച്ച സിസിലി വെട്ടത്തിന് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ചേര്‍ന്ന് സ്‌നേഹോഷ്മളമായ യാത്രയയപ്പ് നല്‍കി.

ഏപ്രില്‍ 24 വെള്ളിയാഴ്ച മോര്‍ട്ടന്‍ ഗ്രോവ് ക്‌നാനായ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യാത്രയയപ്പ് സമ്മേളനത്തില്‍ ബിജുമുണ്ടക്കല്‍ അവതാരകനായിരുന്നു. കോര്‍ഡിനേറ്റര്‍മാരായ സണ്ണിസ്‌കറിയ , വിജയന്‍ വിന്‍സെന്റ് ,ഫിലിപ്പ് സ്റ്റീഫന്‍ , ജോമോന്‍മാത്യു , ജയ്‌മോള്‍ ചെറിയാന്‍ എന്നിവര്‍ പ്രസംഗിച്ചു.സിസിലി വെട്ടത്തിന് യാത്രയയപ്പ് നല്കിയതോടൊപ്പം മുന്‍പ് വിരമിച്ച സൈമണ്‍ ചക്കാലപ്പടവില്‍, ജോയ് നെല്ലാമറ്റം ,സിറിയക് അബ്രഹാം, മറിയാമ്മ തോമസ് ,രാമചന്ദ്രന്‍ എന്നിവരെയും ആദരിച്ചു .

ചിക്കാഗോ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡണ്ട് ജെസ്സി റിന്‍സി, കോര്‍ഡിനേറ്റര്‍മാരായ സണ്ണി സ്‌കറിയ ,വിജയന്‍ വിന്‍സെന്റ് , ഫിലിപ്പ് സ്റ്റീഫന്‍, ബിജു മുണ്ടക്കല്‍ , ജോമോന്‍ മാത്യു , ജയ്‌മോള്‍ ചെറിയാന്‍ എന്നിവര്‍ ചേര്‍ന്ന് സിസിലി വെട്ടത്തേയും മറ്റ് വിരമിച്ചവരെയും ഫലകം നല്‍കി ആദരിച്ചു

Colleagues bid farewell to former Resurrection Hospital therapist Cecily Vettam

Share Email
LATEST excelnclexrn
More Articles
Top