ഫലം വരുന്നതിനു മുമ്പേ മുഖ്യമന്ത്രി അവകാശവാദവുമായുള്ള ചര്‍ച്ചയില്‍ കടുത്ത അതൃപ്തിയുമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

ഫലം വരുന്നതിനു മുമ്പേ മുഖ്യമന്ത്രി അവകാശവാദവുമായുള്ള ചര്‍ച്ചയില്‍ കടുത്ത അതൃപ്തിയുമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

ന്യൂഡല്‍ഹി: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുമ്പോ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പദവി സംബന്ധിച്ച് നടക്കുന്ന ചര്‍ച്ചകളില്‍ കടുത്ത അതൃപ്തിയുമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. സാമൂഹ്യമാധ്യമങ്ങളിലൂടെയുളള മുഖ്യമന്ത്രി അവകാശവാദത്തിനെതിരേ കടുത്ത ഭാഷയിലൂടെ ഹൈക്കമാന്‍ഡ് പ്രതികരിച്ചത്. മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാനും ഹൈക്കമാന്‍ഡ് നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കി.

മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ പിന്തുണച്ചു രംഗത്തു വന്നതോടെയാണ് മുഖ്യമന്ത്രി ചര്‍ച്ച വീണ്ടുംസജീവമായത്. കഴിഞ്ഞ ദിവസം വരെ രമേശ് ചെന്നിത്തലയ്ക്ക് അനുകൂലമയാ നിലപാടുമായി നിന്ന കെ സുധാകരന്‍ പൊടുന്നനെയാണ് നിലപാട് മാറ്റി കെ.സി വേണുഗോപാലിനുവേണ്ടി രംഗത്തുവന്നത്. . നാളെയുടെ ഭരണത്തിന് ദിശാബോധം നല്‍കാന്‍ കഴിയുന്ന നേതാവായി കെസി വേണുഗോപാല്‍ ഉയരട്ടെ എന്ന് ഫേസ്ബുക്ക് കുറിപ്പില്‍ കെ സുധാകരന്‍ അഭിപ്രായപ്പെട്ടിരുന്നു. റോജി എം ജോണ്‍, രമ്യ ഹരിദാസ് അലോഷ്യസ് സേവ്യര്‍, പഴകുളം മധു, ഉള്‍പ്പടെ വേണുഗോപാലിന് പിന്തുണയുമായെത്തി.

കേന്ദ്രനേതൃത്വത്തില്‍ നിര്‍ണായക ചുമതലകള്‍ വഹിക്കുമ്പോഴും കെസിയുടെ സാന്നിധ്യം എത്ര നിര്‍ണായകമാണ് എന്നത് ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വീണ്ടും തെളിയിച്ചെന്നാണ് സുധാകരന്‍ പറയുന്നത്. പ്രവര്‍ത്തകരോട് കാണിക്കുന്ന വിനയവും എല്ലാവര്‍ക്കും ഒപ്പം അവരുടെ സഹയാത്രികനായി നില്‍ക്കാന്‍ കഴിയുന്നതും കെസിയെ വ്യത്യസ്തനാക്കുന്നുവെന്നും സുധാരന്‍ അഭിപ്രായപ്പെട്ടിരുന്നു.

കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച് കരുത്തു തെളിയിച്ച കെ സി വേണുഗോപാല്‍ തുടര്‍ന്നും, രാജ്യത്ത് ബിജെപിയെ പ്രതിരോധിക്കാന്‍ ഡല്‍ഹിയില്‍ തുടരട്ടെ എന്നാണ് വിഡി സതീശന്‍ അനുകൂലികള്‍ അഭിപ്രായപ്പെട്ടത്. ഇതിനിടെ കോണ്‍ഗ്രസിലെ പക്ഷം പിടിച്ചുള്ള ചര്‍ച്ചകളെ ഭൂരിപക്ഷം എംപിമാരും കടുത്ത അതൃപ്തിയിലുമാണ്.

Congress high command is deeply dissatisfied with the discussion with the Chief Minister’s claim even before the results are out.

Share Email
LATEST
Top