കോറല്‍ സ്പ്രിംഗ് ഡപ്യൂട്ടി മേയന്‍ നാന്‍സിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി: ഭര്‍ത്താവ് കസ്റ്റഡിയില്‍

കോറല്‍ സ്പ്രിംഗ് ഡപ്യൂട്ടി മേയന്‍ നാന്‍സിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി: ഭര്‍ത്താവ് കസ്റ്റഡിയില്‍

ഫ്‌ലോറിഡ: സൗത്ത് ഫ്‌ലോറിഡയിലെ കോറല്‍ സ്പ്രിംഗ്‌സ് നഗരസഭാ ഡപ്യൂട്ടി മേയര്‍ നാന്‍സി മെറ്റയര്‍ ബോവനെ ബുധനാഴ്ച സ്വന്തം വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവം ഗാര്‍ഹീക പീഡന കേസായി രജിസ്റ്റര്‍ ചെയ്ത് അന്വേഷം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സ്റ്റീഫന്‍ ബോവനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

38 വയസ്സുകാരിയായ നാന്‍സി മെറ്റയര്‍ ബോവന്‍ നഗരസഭാംഗമായി 2020ല്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഈ പദവിയിലെത്തുന്ന ആദ്യ കറുത്ത വംശജയായിരുന്നു. 2024ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട അവര്‍ പിന്നീട് വൈസ് മേയറായി നിയമിതയായി. പരിസ്ഥിതി ശാസ്ത്രജ്ഞയായിരുന്ന നാന്‍സി തെരഞ്ഞെടുപ്പിന് മുമ്പ് ബ്രൗവാര്‍ഡ് കൗണ്ടി സോയില്‍ ആന്‍ഡ് വാട്ടര്‍ കണ്‍സര്‍വേഷന്‍ ഡിസ്ട്രിക്ടില്‍ അംഗമായും പ്രവര്‍ത്തിച്ചിരുന്നു. ഡപ്യൂട്ടി മേയര്‍ നാന്‍സി മെറ്റയര്‍ ഇനി നമ്മോടില്ലെന്ന വാര്‍ത്ത ഹൃദയഭേദകമാണ്. അവര്‍ ഒരു പൊതുസേവക മാത്രമല്ല, നമ്മുടെ സമൂഹത്തിലെ ഒരു പ്രകാശമായിരുന്നു,” കോറല്‍ സ്പ്രിംഗ്‌സ് നഗര ഭരണകൂടം സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു.

നഗര കമ്മീഷണര്‍ ജോഷ്വ സിമ്മണ്‍സ്, നാന്‍സിയെ ”സഹപ്രവര്‍ത്തകയും പോരാളിയുമായ സുഹൃത്തും” എന്ന് വിശേഷിപ്പിച്ചു. സിറ്റി മാനേജര്‍ കാതറിന്‍ ഗിവന്‍സ്, ”ഇന്ന് കോറല്‍ സ്പ്രിംഗ്‌സിനായി വളരെ ഇരുണ്ട ദിവസമാണ്. ഈ നഷ്ടത്തിന്റെ വലിപ്പം വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ കഴിയില്ല,” എന്നും പ്രതികരിച്ചു.

Coral Spring Deputy Mayor Nancy found dead in home: Husband in custody

Share Email
LATEST
More Articles
Top