ദന്തൽ കോളജ് വിദ്യാർഥി നിതിൻരാജിന്റെ മരണം: കർശന നടപടിക്ക് നിർദ്ദേശം നൽകി ഗവർണർ 

ദന്തൽ കോളജ് വിദ്യാർഥി നിതിൻരാജിന്റെ മരണം: കർശന നടപടിക്ക് നിർദ്ദേശം നൽകി ഗവർണർ 

തിരുവനന്തപുരം: ദന്തൽ കോളജ് വിദ്യാർ ഥി നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട സംഭവ  കർശന നടപടിക്ക് നിർ ദ്ദേശം നൽകി ഗവർണർ. അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ കോളജ് അധികൃത ര്‍ക്കെതിരെ കര്‍ശന നടപടിക്ക് ഗവര്‍ണര്‍ നിര്‍ദേശം നല്‍കി.

ആരോഗ്യ സര്‍വകലാശാല വൈസ്  ചാന്‍സലര്‍ മോഹന്‍ കുന്നുമ്മലിനാണ് നിര്‍ദേശം നല്‍കിയത്. ഗവർണറുടെ ഇടപെടലിനെ തുടർന്ന് സര്‍വകലാശാല അന്വേഷണ സമിതി കോളജില്‍  തെളിവെ ടുപ്പ് നടത്തും.

വിദ്യാര്‍ത്ഥികളുടെ മൊഴിയെടുക്കും.  ആരോഗ്യസര്‍വകലാശാല വിസി മോഹന്‍ കുന്നുമ്മല്‍ നിതിന്‍ രാജിന്റെ വീട്ടിലെത്തി മാതാപിതാക്കളും മറ്റു ബന്ധുക്കളുമായി സംസാരിച്ചിരുന്നു. ഇതിനുശേഷമാണ് വൈസ് ചാന്‍സലര്‍ ഗവര്‍ണറുമായി കൂടി ക്കാഴ്ച നടത്തിയത്

Death of dental college student Nithinraj: Governor orders strict action

Share Email
Top