അഫ്‌നാഗിസ്ഥാനില്‍ ഭൂചലനം: 5.9 തീവ്രതയില്‍ ചലനം

അഫ്‌നാഗിസ്ഥാനില്‍ ഭൂചലനം: 5.9 തീവ്രതയില്‍ ചലനം

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഭൂചലനമുണ്ടായി. റിക്ടര്‍ സ്്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് ഉണ്ടായത്. അഫ്ഗാനിസ്ഥാന്‍ താജിക്കിസ്ഥാന്‍ അതിര്‍ത്തി മേഖലയിലാണ് ഭൂചലനമുണ്ടായത്. ഇതിന്റെ പ്രകമ്പനം പല ഇന്ത്യന്‍ സംസ്ഥാനങ്ങളിലും അനുഭവപ്പെട്ടു.ഇസ്ലാമാബാദ്, പഞ്ചാബ്, പെഷവാര്‍ എന്നിവയുള്‍പ്പെടെ പാകിസ്ഥാനിലെ പല പ്രദേശങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു.

വ്യാപകമായ പരിഭ്രാന്തി ഉണ്ടാക്കി.നോയിഡ, ചണ്ഡീഗഡ്, പഞ്ചാബിലെ ലുധിയാന, ജമ്മു കശ്മീരിലെ പൂഞ്ച്, ശ്രീനഗര്‍, ഉദംപൂര്‍ തുടങ്ങി നിരവധി നഗരങ്ങളില്‍ നിന്ന് പ്രകമ്പനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഏതാനും നിമിഷങ്ങള്‍ മാത്രമേ ഇതു നീണ്ടുനിന്നുള്ളൂ. പക്ഷേ ആളുകളെ പരിഭ്രാന്തരാക്കുകയും സുരക്ഷിത സ്ഥാനത്തേക്ക് ഓടിക്കുകയും ചെയ്യുന്ന തരത്തില്‍ ശക്തമായിരുന്നു. ഡല്‍ഹിയിലെ നിരവധി ബഹുനില കെട്ടിടങ്ങളിലെ താമസക്കാര്‍ക്കും ഭൂചടലനം അനുഭവപ്പെട്ടു. നിലവില്‍ നാശന ഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Earthquake in Afghanistan: 5.9 magnitude tremors

Share Email
LATEST
More Articles
Top