കോട്ടയം: വൈക്കത്ത് സിപിഐ ഓഫീ സിൽ കർഷകൻ തൂങ്ങി മരിച്ചു. വൈക്കം തലയാഴം സിപിഐ ഓഫീസിലാണ് കർഷകൻ തൂങ്ങിമരിച്ചത്. കർഷകനായ ചെല്ലപ്പൻ പുളിക്കശേരിയാണ് മരിച്ചത്.
ഉപജീ വനമാർഗം സിപിഐ ജില്ലാ നേതാക്കൾ നശിപ്പിച്ചെന്ന് പരാതിപ്പെ ട്ടിരുന്നു. സമൂഹമാധ്യമങ്ങളിൽ സിപിഐ നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. ആർഡിഒ എത്താതെ മൃതദേഹം അഴിച്ച് മാറ്റാനാവില്ലെന്ന് നാട്ടുകാരും ബന്ധുക്കളും അറിയിച്ചു. എന്നാൽ അന്വേഷണത്തിനു ശേഷമേ ആത്മഹത്യക്ക് കാരണം എന്തെന്ന് വ്യക്തമാകു.
Farmer hangs himself to death at CPI office in Vaikom











