എഫ്‌സിആര്‍എ നിയമ ഭേദഗതി : അതിരൂക്ഷ വിമര്‍ശനവുമായി കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ

എഫ്‌സിആര്‍എ നിയമ ഭേദഗതി : അതിരൂക്ഷ വിമര്‍ശനവുമായി കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന എഫ്‌സിആര്‍എ നിയമ ഭേദഗതി ബില്ലില്‍ മുന്നറിയിപ്പുമായ കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ. ഈ തെരഞ്ഞെടുപ്പ് രാജ്യത്തെ അവസാന തെരഞ്ഞെടുപ്പല്ലെന്നും ജനങ്ങള്‍ ബുദ്ധിയുള്ളവരാണെന്നുമാണ് മുന്നറിയിപ്പ്. ബില്‍ താല്‍കാലികമായി ഹോള്‍ഡ് ചെയ്തതാണെന്ന് സിബിസിഐക്ക് കൃത്യമായ ബോധ്യമുണ്ടെന്നു സിബിസിഐ വക്താവ് ഫാ. റോബിന്‍സണ്‍ റോഡ്രിഗസ് പറഞ്ഞു.

സിബിസിഐ പ്രതിനിധി സംഘം പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും കണ്ട് ആശങ്കയറിയിക്കും. ഭേതഗതി ബില്ല് തത്കാലം മാറ്റിവച്ചത് തെരഞ്ഞെടുപ്പിനെ തുടര്‍ന്നാണെന്നാണഅ സൂചന. എന്നാല്‍ ഈ തെരഞ്ഞെടുപ്പ് അവസാനത്തേതല്ല. ജനങ്ങള്‍ ബുദ്ധിയുള്ളവരാണ്. അങ്ങനെയെങ്കില്‍ ഭാവിയിലും തെരഞ്ഞെടുപ്പുണ്ട്.

ബില്‍ താല്‍കാലികമായി ഹോള്‍ഡ് ചെയ്തതാണെന്ന് സിബിസിഐക്ക് കൃത്യമായ ബോധ്യമുണ്ട്. സിബിസിഐ പ്രതിനിധി സംഘം പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും കണ്ട് ആശങ്കയറിയിക്കും. ഉയരുന്ന ആശങ്കകള്‍ ഗൗരവതരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

FCRA Amendment: Catholic Bishops’ Council of India strongly criticizes

Share Email
LATEST
More Articles
Top