ഫൊക്കന ഒരുക്കുന്ന നോര്‍ത്ത് അമേരിക്കന്‍ മലയാളീ സംഘടനകളുടെ ഓണ്‍ലൈന്‍ മീറ്റിംഗ് ഏപ്രില്‍ 22ന്

ഫൊക്കന ഒരുക്കുന്ന നോര്‍ത്ത് അമേരിക്കന്‍ മലയാളീ സംഘടനകളുടെ ഓണ്‍ലൈന്‍ മീറ്റിംഗ് ഏപ്രില്‍ 22ന്

ശ്രീകുമാര്‍ ഉണ്ണിത്താന്‍

ന്യൂയോര്‍ക്ക് :നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ എല്ലാ അംഗ സംഘടനയുടെ ഭാരവാഹികളുടെയും അംഗ സംഘടനകള്‍ ആകുവാന്‍ ആഗ്രഹിക്കുന്ന സംഘടനകളുടെ ഭാരവാഹികളുടെയും ഒരു മീറ്റിങ്ങ് ഏപ്രില്‍ 21, ചൊവ്വഴ്ച രാത്രി 8:30 ന് (EST) വെബ്ബിനാറില്‍ നടത്തുന്നു.

നോര്‍ത്ത് അമേരിക്കയിലെ മലയാളീ സംഘടനകളുമായുള്ള സഹകരണവും വിവിധ മേഖലകളില്‍ അവയുടെ യോജിച്ചുള്ള പ്രവര്‍ത്തനങ്ങളും വളരെ പ്രധാനമാണ് അത് കണക്കിലെടുത്ത് എല്ലാ അസോസിയേഷന്‍ പ്രസിടെന്റുമാരും, സെക്രെട്ടറിമാരും അവരുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി മെബര്‍സിന്റെയും സംയുക്ത യോഗമാണ് നടത്തുന്നത്.

മാറുന്ന യുഗത്തില്‍ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു ഫൊക്കാന അതിന്റെ തേരോട്ടം തുടരുകയാണ്. ലോകത്തിലെ ഏറ്റവും വലുതും ,പുരാതനവുമായ സംഘനകളുടെ സംഘടനയായ ഫൊക്കാന അതിന്റെ പ്രവര്‍ത്തനം സമാനതകള്‍ ഇല്ലാത്ത ഒരു രീതിയിലൂടെയാണ് ഇന്ന് മുന്നോട്ട് പോകുന്നത്. ഫൊക്കാന മെഡിക്കല്‍ കാര്‍ഡും , പ്രിവിലേജ് കാര്‍ഡും, ഫൊക്കാന ഹെല്‍ത്ത് ക്ലിനിക്, ഫൊക്കാന ഹൗസിങ് പ്രൊജക്റ്റ് ഉള്‍പ്പടെ അതിന്റെ പ്രവര്‍ത്തനം ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചിരിക്കുകയാണ്. ഫൊക്കാനയുടെ പ്രവര്‍ത്തനം അസ്സോസിയേഷന്‍ ഭാരവാഹികളുമായി പങ്ക് വെക്കുകയും അസോസിയേഷനുകളുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുകയും ചെയ്യുക എന്നതാണ് മീറ്റിങ്ങിന്റെ ഉദ്ദേശം.

Join Zoom Meeting
https://us06web.zoom.us/j/2015636294?pwd=QUVJbjA0ZUpGSWhJVFZYNUNTdkNuUT09&omn=86342091669

Meeting ID: 201 563 6294
Passcode: 12345

എല്ലാ മേഖലയിലും മാറ്റങ്ങളുണ്ടാകുന്നുണ്ട് ,കാലം മാറി, നമ്മുടെ ചിന്താഗതികള്‍ മാറി, പുതിയ പുതിയ ആശയങ്ങള്‍ വന്നു. സംഘടനകളിലും ഈ മാറ്റങ്ങള്‍ പ്രതിഭലിക്കേണ്ടത് ഉണ്ട്. നമുക്ക് ചര്‍ച്ച ചെയ്യാം. ആശയങ്ങള്‍ കൈമാറാം ,ഏവരേയും ഈ മീറ്റിങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് സജിമോന്‍ ആന്റണി അറിയിച്ചു.

fokaana to host online meeting of North American Malayalam organizations on April 22

Share Email
LATEST excelnclexrn
Top