വിര്‍ജീനിയന്‍ മുന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ജസ്റ്റിന്‍ ഫെയര്‍ഫാക്സ് ഭാര്യയെ വെടി വെച്ച് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി

വിര്‍ജീനിയന്‍ മുന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ജസ്റ്റിന്‍ ഫെയര്‍ഫാക്സ് ഭാര്യയെ വെടി വെച്ച് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി

വാഷിംഗ്ടണ്‍: വിര്‍ജീനിയന്‍ മുന്‍ ലെഫ്റ്റ നന്റ് ഗവര്‍ണര്‍  ഭാര്യയെ വെടി വെച്ച് കൊലപ്പെടുത്തിയ ശേഷം  ജീവനൊടുക്കി. വിവാഹ മോചന കേസുമായി ബന്ധപ്പെ ട്ടുള്ള  നിയമനടപടികള്‍ അവസാനിക്കാന്‍ വളരെക്കുറച്ചു ദിവസങ്ങള്‍ മാത്രം ബാക്കി നില്‌ക്കെയാണ് വിര്‍ജീനിയ മുന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ജസ്റ്റിന്‍ ഫെയര്‍ഫാ ക്സ്  ഭാര്യ ഡോ. സെറീന ഫെയര്‍ഫാക്സി നെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.  

വ്യാഴാഴ്ച പുലര്‍ച്ചെ വാഷിംഗ്ടണ്‍ ഡിസിയിലെ അന്നന്‍ഡേലിലെ വീട്ടിലാണ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവായിരുന്ന 47 കാരന്‍ ജസ്റ്റിന്‍ ഫെയര്‍ഫാക്സിനെയും ഭാര്യയേയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതെന്നു കൗണ്ടി പോലീസ് മേധാവി കെവിന്‍ ഡേവിസ് മാധ്യമങ്ങളോട് പറഞ്ഞു.

വ്യാഴാഴ്ച പുലര്‍ച്ചെ ഭാര്യയെ വെടിവച്ചു കൊന്ന ശേഷം ജസ്റ്റിന്‍ കിടപ്പുമുറിയില്‍ പോയി ആത്മഹത്യ ചെയ്യുകയായിരുന്നു. വെടിയൊച്ച കേട്ട് ഇവരുടെ മകന്‍ എമര്‍ജന്‍സി നമ്പറില്‍ വിളിച്ച് വിവരം അറിയിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ജസ്റ്റിന്‍ ഫെയര്‍ഫാക്സും സെറീനിയും ഡ്യൂക്ക് യൂണിവേഴ്സിറ്റിയില്‍ ബിരുദ വിദ്യാര്‍ത്ഥികളായിരിക്കെയാണ് കണ്ടുമുട്ടുന്നത്. ഇരുവരും 2006 ല്‍ ആണ് വിവാഹിതരായത്. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്.

 2017-ല്‍ ആണ് ജസ്റ്റിന്‍ ഫെയര്‍ഫാക്സ് വിര്‍ജീനിയ ലെഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനത്തേക്ക് വിജയിക്കുന്നത്. രണ്ട് വര്‍ഷത്തിന് ശേഷം ഡെമോക്രാറ്റിക് ഗവര്‍ണര്‍ റാല്‍ഫ് നോര്‍ത്താം മെഡിക്കല്‍ സ്‌കൂള്‍ ഇയര്‍ബുക്കിലെ വംശീയ ഫോട്ടോയുടെ പേരില്‍ രാജിവയ്ക്കാന്‍ നിര്‍ബന്ധിതനായ സമയത്ത് വിര്‍ജീനിയയുടെ രണ്ടാമത്തെ കറുത്ത വര്‍ഗക്കാരനായ ജസ്റ്റിന് ഗവര്‍ണറാകാന്‍ അവസരമൊരുങ്ങിയിരുന്നു. നോര്‍ത്താം സ്ഥാനമൊഴിഞ്ഞിരുന്നെങ്കില്‍ ഫെയര്‍ഫാക്സ് ഗവര്‍ണറാകുമായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫെയര്‍ഫാക്സ് തങ്ങളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് രണ്ട് സ്ത്രീകള്‍ രംഗത്തെത്തിയതോടെ ജസ്റ്റിന്റെ രാഷ്ട്രീയ ഭാവി തകര്‍ന്നു.

Former Virginia Lieutenant Governor Justin Fairfax shoots wife to death, then commits suicide

Share Email
LATEST
Top