കുടക്: ട്രക്കിംഗിനിടെ വഴിതെറ്റിപ്പോയ ശരണ്യ കൊടുംവനത്തിനുള്ളിൽ നാലു ദിനം വന്യജീവികൾ ഉൾപ്പെടെയുള്ള ഭീഷണിയെയും അതിജീവിച്ച് നാല് ദിനം കഴിഞ്ഞുകൂടിയത് സാഹസികമായി.
കർണാടകയിലെ കുടക് മലനിരകളിൽ ട്രെക്കിംഗിനിടെയാണ് കോഴിക്കോട് സ്വദേശിനിയായ ഐടി ഉദ്യോഗസ്ഥയെ കാണാതാവുകയും നാല് ദിവസത്തെ തിരച്ചിലിനൊടുവിൽ സുരക്ഷിതമായി തമായി കണ്ടെത്തിയതും. . കോഴിക്കോട് സ്വദേശിനിയായ ശരണ്യയെ (36) ഞായറാഴ്ചയാണ് വനത്തിനുള്ളിലെ ഉൾപ്രദേശത്ത് നിന്ന് രക്ഷപ്പെടുത്തിയത്.
ഏപ്രിൽ രണ്ടിനാണ് 15 പേരടങ്ങുന്ന സംഘത്തോടൊപ്പം ശരണ്യ കുടകിലെ തടിയൻഡമോളിൽ ട്രക്കിംഗിന് പോയത്. ഉച്ചകഴിഞ്ഞ് സംഘം ബേസ് ക്യാമ്പിൽ തിരിച്ചെത്തിയപ്പോഴാണ് ശരണ്യയെ കാണാനില്ലെന്ന വിവരം പുറത്തറിയുന്നത്.
മലയിറങ്ങുന്നതിനിടെ വഴിതെ റ്റുകയായിരുന്നുവെന്ന് രക്ഷപ്പെട്ട ശേഷം ശരണ്യ മാധ്യമങ്ങളോട് പറഞ്ഞു. “താഴേക്ക് ഇറങ്ങുമ്പോൾ ആരെയും കാണാൻ കഴിഞ്ഞില്ല. ഒരു ഇടത് വശത്തെ പാതയിലൂടെ നടന്നെങ്കിലും ആരെയും കണ്ടെത്താനായില്ല,” ശരണ്യ ഓർത്തെടുത്തു.
കൈവശം വെറും 500 മില്ലി ലിറ്റർ വെള്ളം മാത്രമാണുണ്ടായിരുന്നത്. വനത്തിനുള്ളിൽ മൊബൈൽ റേഞ്ച് ഇല്ലാത്തതും പ്രതിസന്ധിയായി. ഫോൺ ചാർജ് തീരുന്നതിന് മുൻപ് ഒരു സഹപ്രവർ ത്തകനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ആദ്യത്തെ രാത്രി വനത്തിലെ ഒരു അരുവിക്കരികിലാണ് ശരണ്യ കഴിച്ചുകൂട്ടിയത്. ആനകളുള്ള കാട്ടിൽ കനത്ത മഴയെയും തണുപ്പിനെയും അതിജീവിച്ച് അടുത്ത മൂന്ന് ദിവസവും സഹായത്തിനായി ശരണ്യ നടന്നു. ഒടുവിൽ വനത്തിന്റെ വിദൂര ഭാഗത്തുവെച്ച് നാട്ടുകാരാണ് ശരണ്യയെ കണ്ടെത്തിയത്.
Four days spent in the dense forest of Saranya, drinking only water













