ഹോര്‍മൂസിലൂടെ എല്ലാ കപ്പലുകള്‍ക്കും സഞ്ചാര സ്വാതന്ത്ര്യം: കപ്പല്‍ ഇടനാഴി വെടി നിര്‍ത്തല്‍ കഴിയുന്നതുവരെ തുറന്നതായി ഇറാന്‍

ഹോര്‍മൂസിലൂടെ എല്ലാ കപ്പലുകള്‍ക്കും സഞ്ചാര സ്വാതന്ത്ര്യം: കപ്പല്‍ ഇടനാഴി വെടി നിര്‍ത്തല്‍ കഴിയുന്നതുവരെ തുറന്നതായി ഇറാന്‍

ടെഹ്‌റാന്‍: ഹോര്‍മൂസ് കടലിടുക്കിലൂടെ എല്ലാ കപ്പലുകള്‍ക്കും സഞ്ചാര സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ഇറാന്‍. ഇസ്രയേല്‍- ലെബനന്‍ താത്കാലിക വെടിനിര്‍ത്തല്‍ അവസാനിക്കുന്നതു വരെ ഹോര്‍മുസ് കടലിടുക്ക് തുറന്നു കിടക്കുമെന്നു ഇറാന്‍ വ്യക്തമാക്കി. ഇസ്രയേല്‍- ലെബനന്‍ താത്കാലിക വെടിനിര്‍ത്തലിന്റെ പത്ത് ദിവസമാണ് ഹോര്‍മുസ് പൂര്‍ണമായും തുറന്നു കിടക്കുകയെന്നു ഇറാന്‍ പ്രഖ്യാപിച്ചു. ഇത്രയും ദിവസം ഹോര്‍മുസ് തുറന്നു കിടക്കുമെന്നു ഇറാന്‍ വിദേശകാര്യ മന്ത്രി അബാദ് അരാഗ്ചി വ്യക്തമാക്കി.

വെടിനിര്‍ത്തല്‍ അവസാനിക്കുന്നതു വരെ എല്ലാ വാണിജ്യ കപ്പലുകള്‍ക്കും ഈ കപ്പല്‍ ഇടനാഴിയിലൂടെ യാത്ര ചെയ്യാമെന്നും അദ്ദേഹം എക്‌സ് പോസ്റ്റിലൂടെ അറിയിച്ചു. എന്നാല്‍ ഇറാന്റെ പോര്‍ട്‌സ് ആന്‍ഡ് മാരിടൈം ഓര്‍?ഗനൈസേഷന്‍ നേരത്തെ തന്നെ അറിയിച്ച റൂട്ടിലൂടെ അല്ലാതെ യാത്ര അരുതെന്നും അരാഗ്ചി പറഞ്ഞു.

ഇറാന്റെ കപ്പല്‍ ഗതാഗത തീരുമാനത്തില്‍ നന്ദജി അറിയിച്ച് യുഎസ് പ്രസിഡന്റ് ട്രംപ് തന്റെ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത് സോഷ്യലില്‍ കുറിപ്പ് പോസ്റ്റ് ചെയ്തു. ‘ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായി തുറക്കുമെന്നും എല്ലാ വാണിജ്യ കപ്പലുകള്‍ക്കും യാത്ര ചെയ്യാമെന്നും ഇറാന്‍ ഇപ്പോള്‍ അറിയിച്ചതില്‍ നന്ദി എന്നായിരുന്നു ട്രംപിന്റെ സോഷ്യല്‍ മീഡിയ കുറിപ്പ്.

Freedom of passage for all ships through Hormuz: Iran says shipping lane open until ceasefire ends

Share Email
LATEST
More Articles
Top