സംസ്ഥാനത്ത് കനത്ത പോളിംഗ്: തരംഗ സൂചനയോ? ; പ്രതീക്ഷയില്‍ മുന്നണികള്‍

സംസ്ഥാനത്ത് കനത്ത പോളിംഗ്: തരംഗ സൂചനയോ? ; പ്രതീക്ഷയില്‍ മുന്നണികള്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂര്‍ത്തിയായി അന്തിമ പോളിംഗ് ശതമാനം പുറത്തുവന്നതോടെ 1987 നുശേഷമുള്ള ഏറ്റവും വലിയ പോളിംഗാണ് സംസ്ഥാനത്തു ഇന്നലെ നടന്നത്. മേയ് നാലിനു വോട്ടെണ്ണല്‍ നടക്കുന്നതുവരെ മുന്നണികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും ഒരേപോലെ ചങ്കിടിപ്പാണ്. വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും ഒരേ പോലെ വോട്ടിംഗ് ശതമാനത്തില്‍ വലിയ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. ഏറ്റവും ഒടുവില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ച കണക്കു പ്രകാരം സംസ്ഥാനത്ത് 78.27 ശതമാനമാണ് പോളിംഗ്.

കോഴിക്കോട് 81.36 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ പാലക്കാട് 80.56 ശതമാനമാണ് പോളിംഗ് . ഏറ്റവും കുറവ് പത്തനംതിട്ട ജില്ലയിലാണ് 70.76 സംസ്ഥാനത്ത് ഇടതു മുന്നണി ഭരണത്തുടര്‍ച്ച പ്രതീക്ഷിക്കുമ്പോള്‍ ഭരണത്തിലേക്ക് തിരിച്ചുവരുമെന്ന ആത്മവിശ്വാസമാണ് യുഡിഎഫിനുള്ളത്.തെക്കന്‍ കേരളത്തിലെ മണ്ഡലങ്ങളില്‍ വലിയ മുന്നേറ്റം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. എന്നാല്‍, കഴിഞ്ഞ തവണത്തെ നേട്ടം ഇത്തവണയും ആവര്‍ത്തിക്കുമെന്ന് എല്‍ഡിഎഫ് കരുതുന്നു.

മൂന്ന് സീറ്റിലെങ്കിലും ജയിക്കാനാകുമെന്നാണ് എന്‍ഡിഎയുടെ പ്രതീക്ഷ. കടുത്ത മത്സരം നടന്ന മലബാറിലെ പല മണ്ഡലങ്ങളിലും ഇക്കുറി കനത്ത പോളിംഗ് ആണ് നടന്നത്.

Heavy turnout in the state: Is it a sign of a wave?; Fronts in hope

Share Email
Top