പെർലാൻഡ്: സെൻ്റ് മേരീസ് സീറോ മലബാർ കാത്തലിക് ദേവാലയത്തിൽ വിശുദ്ധവാര കർമ്മങ്ങൾ ഭക്തിപൂർവ്വം ആചരിച്ചു. ഭക്തിസാന്ദ്രമായ ഓശാന ഞായറും, സ്നേഹത്തിന്റെയും വിനയത്തി ന്റെയും പങ്കുവെയ്ക്കലിന്റെയും ഓർമ്മപെ ടുത്തലുമായി ആരാധനയോടും കാൽ കഴുകൽ ശുശ്രൂഷയോടും കൂടി പെസഹ ദിനവും , കരുണകൊന്തയും കുരിശി ൻ്റെവഴിയും പരിഹാരപ്രധിക്ഷണവും ആയി ദുഃഖവെള്ളിയും ആചാരിച്ചു.

ഈസ്റ്റർ ദിനത്തിൽ ആഘോഷമായ ഉയിർപ്പു കുബ്ബാനയും തുടർന്ന് സ്‌നേഹവി രുന്നും നടത്തി .വികാരി റവ. ഫാ. ജോർജ്ജ് വർഗീസ് കുന്നത്ത് ശുശ്രൂഷകൾക്ക് മുഖ്യ കാർമികത്വം നൽകി. ഫാ. ഷിജു ചൂരക്കൻ , ഫാ. ബിനീഷ് എന്നിവർ സഹ കാർമികത്വം നൽകി . എംഎസ്എംഐ സിസ്റ്റർസ് ആഗ്നസ് , സിസ്റ്റർസ് ബിൻസി , ട്രസ്റ്റിമാരയ എബ്രഹാം തോമസ് (ബിജു) , ജോർജ് വര്ഗീസ് , ജോബി സി ജോയ് , റിച്ചാർഡ് സ്കറിയ ജേക്കബ് എന്നിവർ നേതൃത്ത്വം കൊടുത്തു.

വാർഡ് ലീഡേഴ്സ് , എസ്എംസിസി, ലേഡീസ് ഫോറം , മിഷൻ ലീഗ് സംഘടനകൾ തത്പര്യ പൂർവ്വം പങ്കെടുത്തു.

ഏകദേശം 300 കുടുംബങ്ങളിൽ നിന്നായി 1000 ത്തോളം പേർ വിശുദ്ധവാര കർമ്മങ്ങളിൽ ഭക്തിപൂർവ്വം സാക്ഷ്യം വഹിച്ചു. ഈ വർഷം മുതിർന്നവർ കുരിശിന്റെ വഴിയോടൊപ്പം ഹൃദയസ്പ ർശിയായ ലൈവ് പാഷൻ പ്ലേ അവതരിപ്പിച്ചു. ജോമോൻ ജേക്കബും , ജോഷി ജോസഫും കലയും സംഗീതവും ഏകോപിപ്പിച്ചു.

Holy Week services were celebrated with devotion at St. Mary’s Syro-Malabar Church, Pearland
ഫോട്ടോസ്: ജിബിൻ,മോട്ടി, രഞ്ജിത്













