അനില്‍ ആറന്‍മുള
ഹൂസ്റ്റന്‍: അമേരിക്കന്‍ മലയാളികള്‍ ഏറെ കാത്തിരുന്ന മലയാളത്തിന്റെ മഹാനടന്‍ നയിക്കുന്ന ‘കിലുക്കം 25’ആദ്യ ഷോ ഹൂസ്റ്റനില്‍ ഇന്ന് (ഏപ്രില്‍ 17 വെള്ളി) അരങ്ങേറുകയാണ്. ഷുഗര്‍ ലാന്റിലെ സ്മാര്‍ട്ട് ഫൈനാന്‍ഷ്യല്‍ സെന്ററില്‍ ആണ് ഷോ നടക്കുക. അമേരിക്കയിലെ ആദ്യ ഷോയാണ് ഹൂസ്റ്റനില്‍ നടക്കുക.
മോഹന്‍ ലാലും സംഘവും രണ്ടാഴ്ചയായി ഹൂസ്റ്റനിലെത്തിയിട്ട്. റിഹേഴ്സലും മറ്റും തകൃതിയായി നടക്കുകയാണ്. ലാലിനെ കൂടാതെ മനോജ് കെ ജയന്‍ സ്റ്റീഫന്‍ ദേവസി ഉള്‍പ്പെടെ പതിനഞ്ച് കലാകാര ന്മാരാണ് കിലുക്കം 25 ല്‍ അണിനി രക്കുന്നത്. ഡാളസില്‍ സുഹൃ ത്തുക്കള്‍ക്കൊപ്പം വിഷു ആഘോഷി ച്ചശേഷം മോഹന്‍ ലാല്‍ സ്വകാര്യ വിമാനത്തില്‍ ഷുഗര്‍ലാന്റില്‍ ഇന്നലെ എത്തുകയായിരുന്നു.

സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ധനശേഖരണാര്‍ത്ഥമാണ് ഹൂസ്റ്റന്‍ ഷോ നടത്തുന്നത് . സ്മാര്‍ട്ട് ഫെനാന്‍ഷ്യല്‍ സെന്ററില്‍ 5:30 ന് പ്രവേശനം ആരംഭിക്കും. 5 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും. നിശ്ചിത എണ്ണം ടിക്കറ്റുകള്‍ ആദ്യമെത്തുന്നവര്‍ക്ക് കൗണ്ടറില്‍ നിന്നോ ഓണ്‍ ലൈനിലോ വാങ്ങാവുന്നതാണ്.
തിരക്കു നീയന്ത്രിച്ച് ഷോ സുഗമമായി നത്തോനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. ഒനീല്‍ കുറുപ്പിന്റെ ഉടമസ്ഥതയിലുള്ള കാരാവള്ളില്‍ ഇന്‍വസ്റ്റ്‌മെന്റ് വെഞ്ചര്‍ ആണ് ഹൂസ്റ്റന്‍ ഷോയുടെ പ്രധാന സ്‌പോണ്‍സര്‍.
Houston awaits the buzz: Mohanlal show today













