ഹൂസ്റ്റണ്‍ വിമന്‍സ് പെന്തെക്കോസ്തു ഫെലോഷിപ്പിന്റെ 2026 ലെ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഹൂസ്റ്റണ്‍ വിമന്‍സ് പെന്തെക്കോസ്തു ഫെലോഷിപ്പിന്റെ 2026 ലെ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഹൂസ്റ്റണ്‍:ഹൂസ്റ്റണ്‍ വിമന്‍സ് പെന്തെക്കോസ്തു ഫെലോഷിപ്പ് (HWPF) 2026 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഹ്യൂസ്റ്റണിലെയും പരിസര പ്രദേശങ്ങളിലെയും സഹോദരിമാരുടെ ആത്മീയ ഐക്യത്തിനും പ്രാര്‍ത്ഥനാ പ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന സംഘടനയായ HWPF വിവിധ ആത്മീയ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.

പുതിയ ഭാരവാഹികളായി എല്‍സമ്മ ഐസക് പ്രസിഡന്റായും റോസമ്മ തോമസ് വൈസ് പ്രസിഡന്റായും ജോളി ജോസഫ് സെക്രട്ടറിയായും ലവിന്‍ ജോസഫ് ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.

മോന്നി വര്‍ഗീസ് ഇവാഞ്ചലിസം കോര്‍ഡിനേറ്ററായും ലിസി കുര്യന്‍ പ്രയര്‍ കോര്‍ഡിനേറ്ററായും മിനി ഇടിക്കുള വര്‍ഷിപ്പ് കോര്‍ഡിനേറ്ററായും തിരഞ്ഞെടുക്കപ്പെട്ടു.

പ്രാര്‍ത്ഥനാ മീറ്റിംഗുകള്‍, കുടുംബ സംഗമങ്ങള്‍, ആത്മീയ സെമിനാറുകള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ സംഘടന സമൂഹത്തില്‍ സജീവ സാന്നിധ്യമായി തുടരുകയാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോയ് തുമ്പമണ്‍, ഹ്യൂസ്റ്റണ്‍

Houston Women’s Pentecostal Fellowship elects 2026 officser

Share Email
Top