കോഴിക്കോട് നിന്നും വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി: പിടിച്ചെടുത്തത് 3.5 കോടി രൂപയുടെ ലഹരി ഉത്പന്നങ്ങള്‍

കോഴിക്കോട് നിന്നും വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി: പിടിച്ചെടുത്തത് 3.5 കോടി രൂപയുടെ ലഹരി ഉത്പന്നങ്ങള്‍

കോഴിക്കോട്: കോഴിക്കോട് പന്തിരാങ്കാവ് ടോള്‍ പ്ലാസയ്ക്ക് സമീപം വന്‍ മയക്കു മരുന്ന് കടത്ത് പിടികൂടി. 3.3 കിലോഗ്രാം മെത്താംഫിറ്റാമിനും 56 ഗ്രാം എംഡി എംഎ എ ക്സ്റ്റസി ഗുളികകളും പിടികൂടിയത്. പിടികൂടിയ മയക്കുമരുന്നിനു വിപണി യില്‍ 3.5 കോടി രൂപയ്ക്ക് മേല്‍ വില വരുന്നതാണ്. രാജസ്ഥാനില്‍ നിന്നും റോഡ് മാര്‍ഗം കാറില്‍ കട ത്തിക്കൊണ്ടുവന്ന മയക്കുമരുന്ന് വാഹനത്തിന്റെ ബോണറ്റിനുള്ളില്‍ ഡാഷ്ബോ ര്‍ഡിനോട് ചേര്‍ന്ന രഹസ്യ അറയില്‍ അതി വിദഗ്ദ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു. ഒമ്പത് പൊതികളിലായാണ് ഇവ സൂക്ഷിച്ചിരുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം കച്ചേരിക്കല്‍ സ്വദേശിയായ 35 കാരനായ ഷഫീഖ് പി. കെ., കോഴിക്കോട് താമരശേരി കൈതപ്പൊയില്‍ ചെറുകാട്ടില്‍ സ്വദേശിനിയായ ഫാത്തിമ നസ്റിന്‍ (20) എന്നിവരെ അറസ്റ്റ് ചെയ്തു. ഷഫീഖ് മുന്‍പ് എന്‍ഡിപിഎസ് കേസുകളില്‍ പ്രതിയായിട്ടുണ്ട്. മലപ്പുറം, വയനാട് ജില്ലകളില്‍ കേസുകള്‍ നിലവിലുണ്ട്.

പ്രാഥമിക അന്വേഷണത്തില്‍, മലപ്പുറം ചേമ്പ്ര പ്രദേശത്തേക്കാണ് മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. മംഗളൂരുവില്‍ നിന്നുള്ള കുടുംബ യാത്രയെന്ന വ്യാജേന സംശയം ഒഴിവാക്കുന്നതിനായിട്ടാണ് ഫാത്തിമ നസ്റിനെ വാഹനത്തില്‍ യാത്രക്കാരിയായി ഉള്‍പ്പെടുത്തിയത്.

സംഭവത്തില്‍ മറ്റു വ്യക്തികള്‍ക്ക് പങ്കുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കേസ് കോഴിക്കോട് നാര്‍കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്ത് വിശദമായ തുടര്‍ അന്വേഷണം ആരംഭിച്ചതായി എക്സൈസ് അധികൃതര്‍ അറിയിച്ചു.

എക്സൈസ് കമ്മീഷണറുടെ സ്‌ക്വാഡ്, കോഴിക്കോട് എക്സൈസ് ഇന്റലിജന്‍സ് വിഭാഗം, കോഴിക്കോട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ സ്‌ക്വാഡ്, കോഴിക്കോട് നാര്‍കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് എന്നിവര്‍ എക്സൈസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ സംയുക്ത പരിശോധനയിലാണഅ ഈ വന്‍തോതിലുള്ള മയക്കുമരുന്നു പിടികൂടിയത്.

Huge drug cache seized from Kozhikode: Drugs worth Rs 3.5 crore seized

Share Email
Top