ടെക്‌സാസ്: ഫെഡറല്‍ കസ്റ്റഡിയിലായ കുടിയേറ്റക്കാരിയായ പിഞ്ചു ബാലികയ്ക്ക് കസ്റ്റഡിയില്‍ വെച്ച് ലൈംഗീകാതിക്രമം നേരിട്ടതായി പരാതി. യു.എസ്.-മെക്‌സിക്കോ അതിര്‍ത്തി കടന്ന് അമ്മയോടൊപ്പം എത്തിയ മൂന്നു വയസുകാരിയായ കുഞ്ഞിന് ലൈംഗീകാതിക്രമം നേരിട്ടതായാണ് പരാതി.
അനധികൃതമായി കുടിയേറ്റം നടത്തിയതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത അമ്മയില്‍ നിന്നും കുട്ടിയെ വേര്‍പിരിച്ച് ഫോസ്റ്റര്‍ ഹോമില്‍ പാര്‍പ്പിച്ചിരിക്കുമ്പോള്‍ അവള്‍ക്ക് ലൈംഗിക പീഡനം നേരിട്ടതായാണഅ പരാതിയുമായി പിതാവ് രംഗത്തു വന്നത്. അസോസിയേറ്റ് പ്രസിന്റ് റിപ്പോര്‍ട്ട് പ്രകാരം കുട്ടിയുടെ പിതാവിന് അമേരിക്കയില്‍ സ്ഥിരതാമസത്തിനുള്ള അവകാശമുള്ള വ്യക്തിയാണ്.
കുട്ടിയെ ഫോസ്റ്റര്‍ ഹോമില്‍ അഞ്ചുമാസത്തോളം പാര്‍പ്പിച്ചതായും കുട്ടിയെ വേഗത്തില്‍ വിട്ടയച്ചിരുന്നെങ്കില്‍ ഇത്തരത്തിലൊരു ദുരന്തമുണ്ടാവി ല്ലയാിരുന്നുവെന്നും കുട്ടിയുടെ പിതാവ് പേര് വെളിപ്പെടുത്താതെ അസോസിയേറ്ര് പ്രസിനോട് പറഞ്ഞു. ഹോമില്‍ വെച്ച് മുതിര്‍ന്ന കുട്ടി ലൈംഗീകമായി ഉപദ്രവിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
Immigrant toddler accused of sexual assault in federal custody













