നിര്‍ണായക നീക്കവുമായി ഇറാന്‍: ഇറാന്‍ വിദേശകാര്യമന്ത്രി റഷ്യന്‍ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് മോസ്‌കോയിലേക്ക്

നിര്‍ണായക നീക്കവുമായി ഇറാന്‍: ഇറാന്‍ വിദേശകാര്യമന്ത്രി റഷ്യന്‍ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് മോസ്‌കോയിലേക്ക്

ടെഹ്‌റാന്‍: അമേരിക്കയും ഇറാനും തമ്മിലുളള സംഘര്‍ഷം അവസാനി പ്പിക്കുന്നതിനായുള്ള സമാധാന ചര്‍ച്ചകള്‍ എങ്ങുമാകാതെ നിലനില്ക്കുന്ന സാഹചര്യ ത്തില്‍ ഇറാന്‍ മറ്റു തലത്തിലുള്ള നിര്‍ണായക നീക്കങ്ങള്‍ നടത്തുന്നു. ഇറാന്‍ വിദേശ കാര്യമന്ത്രു അബ്ബാസ് അരാഗ്ചി മോസ്‌കോയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനുമായി കൂടിക്കാഴ്ച്ച നടത്തും. ഇറാന്‍ തന്നെയാണ് ഔദ്യോഗീകമായി ഇക്കാര്യം അറിയിച്ചത്.

പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ തുടരുന്ന നയതന്ത്ര ശ്രമങ്ങള്‍ ഇതുവരെ നിര്‍ണായക പുരോഗതി കൈവരിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ് ഈ സന്ദര്‍ശനം. ഇറാന്റെ റഷ്യയിലെ അംബാസഡര്‍ കാസിം ജലാലിയുടെ പ്രസ്താവന അനുസരിച്് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി തിങ്കളാഴ്ച റഷ്യയിലേക്കുള്ള തന്റെ സന്ദര്‍ശനത്തിനിടെ സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തും.

”രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനും വിദേശ ഭീഷണികളുടെ സാഹചര്യത്തിലും തുടരുന്ന പശ്ചാത്തലത്തിലുമാണ് നയതന്ത്രത്തിന്റെ ഭാഗമായി റഷ്യന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തുന്നതെന്നു ജലാലി ഞായറാഴ്ച എക്‌സ് പ്ലാറ്റ്ഫോമില്‍ പ്രസ്താവിച്ചു.ഇറാന്റെ പ്രധാന വാര്‍ത്താ ഏജന്‍സിയായ ഇറാന റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഞായറാഴ്ച വൈകുന്നേരം പാകിസ്ഥാനിലെ ഇസ്ലാമാബാദില്‍ നിന്ന് മോസ്‌കോയിലേക്ക് പുറപ്പെട്ടു. അവിടെ അദ്ദേഹം പ്രാദേശിക വികസനങ്ങളും ഇറാന്‍-റഷ്യ ദ്വിപക്ഷ ബന്ധങ്ങളും സംബന്ധിച്ച് റഷ്യന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും.

റഷ്യയിലേക്ക് യാത്ര ചെയ്യുന്നതിനുമുമ്പ് അദ്ദേഹം ഒരിക്കല്‍ ഒമാനിലേക്കും രണ്ടുതവണ പാകിസ്ഥാനിലേക്കും പോയിരുന്നു. ഇറാന്റെ അ ര്‍ധ ഔദ്യോഗിക വാര്‍ത്താ ഏജന്‍സികളായ ഫാര്‍സ് ന്യൂസ് ഏജന്‍സിയുടേയും ഐഎസ്എന്‍എയുടേയും റിപ്പോര്‍ട്ട് പ്രകാരം ഇറാന്‍ അമേരിക്കയ്ക്ക് പാക്കിസ്ഥാന്റെ മധ്യസ്ഥതയിലൂടെ കത്തുകള്‍ കൈമാറി.അതില്‍ ആണവ പദ്ധതി, ഹോര്‍മുസ് കടലിടുക്ക് ഉപരോധം എന്നിവ ഉള്‍പ്പെടുന്നു.

Iran makes a decisive move: Iranian Foreign Minister heads to Moscow for meeting with Russian President

Share Email
Top