ടെഹ്റാൻ: ഇറാനിലേക്ക് ഉള്ള കപ്പലുക ൾക്ക് അമേരിക്ക പ്രഖ്യാപിച്ച ഉപരോധത്തെ പരിഹസിച്ച് ഇറാൻ..ഹോർമുസ് കടലിടു ക്കിൽ നാവിക ഉപരോധം ഏർപ്പെടു ത്തുമെന്ന യു എസ് ഭീഷണിയെ തള്ളി മുതിർന്ന ഇറാനിയൻ ഉദ്യോഗസ്‌ഥർ രംഗത്തെത്തി.
ഇറാൻ മാധ്യമങ്ങളാണ് ഇത് റിപ്പോർട്ട് ചെയ്തത്. ട്രംപിന്റെ ഭീഷണികൾ ചിരിക്കാ ൻ വകയുള്ളതാണെന്ന് നാവികസേന കമാൻഡർ അഡ്‌മിറൽ ഷഹറാം ഇറാനി പറഞ്ഞു. മേഖലയിലെ എല്ലാ യുഎസ് സൈനിക നീക്കങ്ങളും ഇറാനിയൻ സേന നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം കുട്ടിച്ചേർത്തു.
ഹോർമുസ് കടലിടുക്ക് ഇറാൻ സുരക്ഷാ സേനയുടെ പൂർണ നിയന്ത്രണ ത്തിലാണെ ന്ന് ഇറാൻ റവല്യൂഷണറി ഗാർഡ് കോർ വ്യക്തമാക്കി. ശത്രുവിന്റെ ഏതെങ്കിലും തെറ്റായ നീക്കം അവരെ മരണച്ചുഴിയിൽ കുടുക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ഹോർമുസ് തടയുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇറാന്റെ മുന്നറിയിപ്പ്.













