ടെഹ്‌റാന്‍: കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ സൈനീക നീക്കങ്ങളിലൂടെ അമേരിക്കയ്ക്കും ഇസ്രയേലിനും കനത്ത നാശം വരു്ത്താന്‍ കഴിഞ്ഞതായ അവകാശവാദവുമാി ഇറാന്‍. സി-130 ട്രാന്‍സ്പോര്‍ട്ട് വിമാനവും രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളും തകര്‍ത്തു.കൂടാതെ ഒരു എഫ്-15 ഇ സ്‌ട്രൈക്ക് ഈഗിള്‍ വിമാനവും എ-10 വാര്‍ത്ത്‌ഹോഗും ഇറാന്‍ തകര്‍ത്തതായി ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് അവകാശപ്പെട്ടു.
എംക്യു-9 റീപ്പര്‍ ഡ്രോണുകള്‍ ഉള്‍പ്പെടെ 12-ഓളം വിവിധ വിമാനങ്ങള്‍ വെടിവെച്ചിട്ടെന്നും ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിക്കു മുന്നില്‍ തങ്ങള്‍ മുട്ടുമടക്കില്ലെന്നും അധിനിവേശം നടത്തുന്നവര്‍ക്ക് ശക്തമയാ മറുപടി നല്കാന്‍ തങ്ങള്‍ സര്‍വ്വ സജ്ജമാണെന്നും ഇറാനിയന്‍ സൈനീക വക്താവ് ഇബ്രാഹിം സെല്‍ഫാഖരി വ്യക്തമാക്കി. വിമാനങ്ങള്‍ തകര്‍ത്ത് ഉള്‍പ്പെടെയുള്ള ഇറാന്റെ അവകാശവാദങ്ങളെക്കുറിച്ച് പെന്റഗണ്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഇതിനിടെ ഹോര്‍മൂസ് കടലിടുക്കില്‍ കൂടിയുളള കപ്പല്‍ ഗതാഗതത്തിന് പണം ഈടാക്കാനുള്ള നടപടികള്‍ കൂടുതല്‍ ശക്തമാക്കി ഇറാന്‍. പയുദ്ധത്തില്‍ നേരിട്ട നഷ്ടം ഇതിലൂടെ ഈടാക്കുമെന്നും അതുവരെ പണം ഈടാക്കുമെന്നും ഇറാന്‍ പ്രസിഡന്റിന്റെ വക്താവിനെ ഉദ്ധരിച്ച് ഇറാന്‍ മാധ്യമമായ തസ്നീം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഹോര്‍മുസ് കടലിടുക്ക് തുറന്ന് കൊടുത്തില്ലെങ്കില്‍ ഇറാന്‍ നരകതുല്യമായ അവസ്ഥ നേരിടേണ്ടി വരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു.
Iran says it inflicted heavy damage on US and Israel in military move













