ഇറാനിയൻ നേതാക്കൾക്കു നേരെ വധശ്രമം തുടർന്നാൽ ഗൂഗിൾ ഉൾപ്പെടെയുള്ള അമേരിക്കൻ കമ്പനികൾ തകർക്കുമെന്ന് ഇറാൻ

ഇറാനിയൻ നേതാക്കൾക്കു നേരെ വധശ്രമം തുടർന്നാൽ ഗൂഗിൾ ഉൾപ്പെടെയുള്ള അമേരിക്കൻ കമ്പനികൾ തകർക്കുമെന്ന് ഇറാൻ

ടെഹ്റാൻ:അമേരിക്ക ഇറാൻ നേതാക്കൾ ക്കെതിരേയുള്ള വധശ്രമം തുടർന്നാൽ  ഗൂഗിൾ ഉൾപ്പെടെയുള്ള അമേരിക്കൻ കമ്പനികൾക്ക് നേരെ ആക്രമണം നടത്തുമെന്ന് ഇറാൻ.പ്രമുഖ യു എസ് സാങ്കേതിക, വ്യവസായ കമ്പനികളെ ലക്ഷ്യമിടുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്‌സ് (ഐ ആര്‍ ജി സി) മുന്നറിയിപ്പ്. 

ആപ്പിള്‍, മൈക്രോസോഫ്റ്റ്, ഗൂഗിള്‍ എന്നിവയുള്‍പ്പെടെ 18 മുന്‍നിര കമ്പനികളുടെ പട്ടികയാണ് ഇറാന്‍ പുറത്തുവിട്ടിരിക്കുന്നത്.

‘ഏപ്രില്‍ ഒന്ന് ബുധനാഴ്ച ടെഹ്‌റാന്‍ സമയം രാത്രി 8 മണി മുതല്‍ ഇറാനില്‍ നടക്കുന്ന ഓരോ ഭീകരാക്രമണത്തിനും പകരമായി ഈ കമ്പനികള്‍ അവരുടെ യൂണിറ്റുകളുടെ നാശം പ്രതീക്ഷിക്കണം, ജീവന്‍ രക്ഷിക്കാന്‍ ഈ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ഉടന്‍ തന്നെ അവരുടെ ജോലിസ്ഥലങ്ങള്‍ വിട്ടുപോകണമെന്ന്  ഐആര്‍ജിസി പ്രസ്താവനയില്‍ പറഞ്ഞു.

ഇറാനിയന്‍ സൈന്യം ആക്രമണം നടത്തുന്ന പ്രത്യേക രാജ്യങ്ങളുടെ പേര് റെവല്യൂഷണറി ഗാര്‍ഡ്‌സ് നല്‍കിയിട്ടില്ല.

Iran threatens to destroy American companies including Google if assassination attempts against Iranian leaders continue

Share Email
LATEST
Top