കൊലപാതകങ്ങള്‍ക്കൊണ്ട് ഇറാന്റെ സൈനീക വീര്യത്തെ തകര്‍ക്കാനാവില്ല: മൊജ്തബ ഖമേനി

കൊലപാതകങ്ങള്‍ക്കൊണ്ട് ഇറാന്റെ സൈനീക വീര്യത്തെ തകര്‍ക്കാനാവില്ല: മൊജ്തബ ഖമേനി

ടെഹ്‌റാന്‍: കമാന്‍ഡോകളെ കൊലപ്പെടുത്തുന്നതുകൊണ്ട് ഇറാനിയന്‍ സൈനീക വീര്യത്തെ തകര്‍ക്കാന്‍ കഴിയില്ലെന്നു ഇറാനിയന് പരമോന്നത നേതാവ് മൊജ്തബ ഖമേനി. ഇറാനു നേരെ കടുത്ത ആക്രമണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പരാമര്‍ശത്തിനു പിന്നാലെയായിരുന്നു മൊജ്തബയുടെ ഈ പ്രതികരണം.

ഭീഷണികള്‍ കൊണ്ടോ വ്യോമാക്രമണങ്ങള്‍ കൊണ്ടോ ഐആര്‍ജിസി കമാന്‍ഡര്‍മാരെ ലക്ഷ്യം വെച്ചുള്ള കൊലപാതകങ്ങള്‍ കൊണ്ടോ ഇറാന്റെ സൈനിക വീര്യത്തെ തകര്‍ക്കാന്‍ കഴിയില്ല . ഇറാന്റെ പാരാമിലിറ്ററി റെവല്യൂഷണറി ഗാര്‍ഡ് ഇന്റലിജന്‍സ് മേധാവി മേജര്‍ ജനറല്‍ മജിദ് ഖാദേമി, ഖുദ്സ് ഫോഴ്സിലെ അസ്ഗര്‍ ബക്കേരി എന്നിവരെ വധിച്ചതായി ഇസ്രായേല്‍ അവകാശപ്പെട്ടതിന് പിന്നാലെ ഇറാന്‍ നിലപാട് കൂടുതല്‍ കര്‍ക്കശമാക്കിയത്.

ഇറാനെ ‘ശിലായുഗത്തിലേക്ക്’ തള്ളിക്കളയുമെന്ന അമേരിക്കയുടെ ഭീഷണി അവരുടെ നിരുത്തരവാദപരമായ സമീപനമാണ് കാണിക്കുന്നതെന്ന് ടെലിഗ്രാമിലൂടെ പുറത്തുവിട്ട പ്രസ്താവനയില്‍ മൊജ്തബ ഖമേനി പറഞ്ഞു. പാലങ്ങളും പവര്‍ പ്ലാന്റുകളും സ്‌കൂളുകളും ഉള്‍പ്പെടെയുള്ള സിവില്‍ ഇന്‍ഫ്രാസ്ട്രക്ചറുകള്‍ തകര്‍ക്കുന്നത് മനുഷ്യരാശിക്കെതിരെയുള്ള ക്രൂരതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Iran’s military might cannot be destroyed by assassinations: Mojtaba Khamenei

Share Email
Top