പോപ്പിനെ വിമർശിച്ച ട്രംപിനെ പൂർണമായി തള്ളി ഇറ്റാലിയൻ പ്രധാനമന്ത്രി

പോപ്പിനെ വിമർശിച്ച ട്രംപിനെ പൂർണമായി തള്ളി ഇറ്റാലിയൻ പ്രധാനമന്ത്രി

റോം: ആഗോള കത്തോലിക്ക സഭയുടെ അധിപൻ ലിയോ പതിനാലാമൻ മാർപാപ്പാ യെ വിമർശിച്ച അമേരിക്കൻ പ്രസിഡന്റ്  ഡോണൾഡ് ട്രംപിനെ പൂർണ്ണമായും തള്ളി ഇറ്റാലിയൻ പ്രധാനമന്ത്രി. 

ദിവസങ്ങൾക്കു മുമ്പ് വരെ പരസ്പരം പുകഴ്ത്തി കൊണ്ടിരുന്ന ട്രംപും ജോർജ മെലോനിയും അതിവേഗമാണ് മുൻ നിലപാടുകൾ മാറ്റി രൂക്ഷ വിമർശനവുമായി രംഗത്ത് വന്നത്. മാർപാപ്പയ്ക്കെതിരെ സ്വയം ക്രിസ്തുവായി ചിത്രീകരിച്ച് യുഎസ് പ്രസിഡൻ്റ് ട്രംപ് ഉയർത്തിയ വിമർശനം അംഗീകരിക്കാവുന്നതല്ലെന്നായിരുന്നു ഇറ്റാലിയൻ  പ്രധാനമന്ത്രിയായ മെലോ നിയുടെ നിലപാട്.

മെലോനി ഇത്തരത്തിൽ ഒരു നിലപാട് പ്രഖ്യാപിച്ചതിന് പിന്നാലെ  മെലോനിയുടെ പ്രതികരണം ഞെട്ടിച്ചെന്നും മെലോനിക്കു ധൈര്യമുണ്ടെന്നാണു താൻ കരുതിയ തെന്നും   ട്രംപ് പ്രതികരിച്ചു. കഴിഞ്ഞ മാസം  മെലോനി മികച്ച നേതാവാ ണെന്നാ യിരുന്നു ട്രംപിന്റെ പ്രതികരണം. ട്രംപിന് പിന്തുണ നൽകിയിരുന്നെങ്കിലും ഇറാനുമാ യി യുദ്ധത്തിന് പോകാനുള്ള നടപടിയെ മെലോനി എതിർത്തിരുന്നു. ‘മെലോ നിയുടെ നടപടി അംഗീകരി ക്കാനാവാ ത്തതാണെന്നും. , ഇറാന്റെ കയ്യിൽ ആണ വായുധമുണ്ടോ, അത് ഉപയോഗിച്ച് അവസരം ലഭിച്ചാൽ   ഇറ്റലിയെ ഇല്ലാതാ ക്കുമായിരുന്നോ എന്നതൊന്നും മെലോനി യുടെ വിഷയമല്ല’-ട്രംപ് പറഞ്ഞു.

Italian Prime Minister Rejects Trump’s Criticism of Pope

Share Email
Top