പ്രധാനമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസ് നൽകി കെ സി വേണുഗോപാൽ, എംപിമാരെ അപമാനിച്ചെന്ന് പരാതി

പ്രധാനമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസ് നൽകി കെ സി വേണുഗോപാൽ, എംപിമാരെ അപമാനിച്ചെന്ന് പരാതി

വനിതാ സംവരണ ബില്ലിലെ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങൾക്കെതിരെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അവകാശ ലംഘന നോട്ടീസ് നൽകി. രാജ്യത്തോടുള്ള അഭിസംബോധനയിൽ പ്രധാനമന്ത്രി എംപിമാരെ അപമാനിച്ചെന്നും പാർലമെന്റിലെ നടപടിക്രമങ്ങളെക്കുറിച്ച് സഭയ്ക്ക് പുറത്ത് അസത്യം പ്രചരിപ്പിച്ചെന്നുമാണ് പരാതി. പ്രതിപക്ഷം വോട്ട് ചെയ്തത് സ്ത്രീ സംവരണം തടയാനാണെന്ന മോദിയുടെ പ്രസ്താവന വസ്തുതാവിരുദ്ധമാണെന്ന് നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു.

സഭയിലെ വോട്ടിംഗ് രീതിയെക്കുറിച്ച് പുറത്ത് തെറ്റായ കാര്യങ്ങൾ സംസാരിക്കുന്നത് എംപിമാരുടെ അവകാശങ്ങളെ ഹനിക്കുന്നതാണെന്ന് വേണുഗോപാൽ ആരോപിച്ചു. തന്റെ പ്രസംഗത്തിൽ അമ്പതോളം തവണ പ്രധാനമന്ത്രി കോൺഗ്രസിനെ അധിക്ഷേപിച്ചതായും അദ്ദേഹം പറഞ്ഞു. സഭയുടെ അന്തസ്സിനെ ബാധിക്കുന്ന പ്രസ്താവനകൾ നടത്തിയ പ്രധാനമന്ത്രിക്കെതിരെ കർശന നടപടി വേണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം.

Share Email
LATEST
Top