തിരുവനന്തപുരം കേരളം ഇന്ന് വിധിയെഴുതും ആര് ഭരിക്കണമെന്ന്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് രാവിലെ ഏഴിന് ആരംഭിക്കും.2.71 കോടി വോട്ടർമാർ തങ്ങളുടെ വോട്ട് അവകാശം രേഖപ്പെടുത്തും . 883 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറു വരെയാണ് പോളിങ്.
സംസ്ഥാനത്ത് . ആകെ 30495 പോളിങ് ബൂത്തുകളാണ് ഉള്ളത്.. ഇതില്‍ 2040 എണ്ണം പ്രശ്‌നബാധിത ബൂത്തുകളാണ്. 160 കമ്പനി കേന്ദ്രസേനയ്ക്കാണ് പ്രശ്‌നബാ ധിത ബൂത്തുകളുടെ സുരക്ഷാചുമതല. പൊലീസും സ്‌പെഷ്യല്‍ പൊലീസും ഉള്‍പ്പടെ 76000 പേരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. 1.46 ലക്ഷം ഉദ്യോഗസ്ഥര്‍ക്കാണ് തിരഞ്ഞെടുപ്പ് ചുമതല.
കേരളത്തിന്റെ അതിര്‍ത്തി ചെക് പോസ്റ്റുകളില്‍ കര്‍ശന പരിശോധനയാണ് നടന്നത്. നാല് വടക്കന്‍ ജില്ലകളില്‍ പടക്ക കടകള്‍ അടച്ചിടണമെന്ന് ജില്ലാ ഭരണകൂട ങ്ങള്‍ ഉത്തരവിറക്കി. വെള്ളായാഴ്ച വരെ കടകള്‍ തുറക്കരുതെന്നാണ് നിര്‍ദേശം.
തുടർഭരണത്തിനായി ഇടതുമുന്നണിയും ഭരണം തിരിച്ചു പിടിക്കാനായി യുഡിഎഫും അട്ടിമറി വിജയം സ്വന്തമാക്കാനായി എൻഡിഎയും മത്സരത്തിൽ മായി നില യുറപ്പിച്ചതോടെ പോരാട്ടത്തിന്റെ തീവ്രത വർദ്ധിച്ചിരിക്കുകയാണ്.
Kerala to the booth: Voting from 7 am













