ബെയ്റൂട്ട്: ഇസ്രയേലിന്റെ ബോംബ് ആക്രമണത്തില്‍ ലബനോനില്‍ കൊല്ലപ്പെ ട്ടവരുടെ എണ്ണം ഉയരുന്നു. ഇതുവരെ 250ലേറെപ്പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ലബനോനിലെ എല്ലാ ആശുപത്രികളിലും പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞിരിക്കയാണ. . 250 ലേറെ പേര്‍ മരിച്ചതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.1500 ലേറെ പേര്‍ക്ക് പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. അടിയന്തരമായി രക്തം ദാനം ചെയ്യാന്‍ ആരോഗ്യ മന്ത്രാലയം അഭ്യര്‍ഥിച്ചു.
ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളെ കാടത്തമെന്ന് ലെബനന്‍ പ്രസിഡന്റ് ജോസഫ് ഔണ്‍ വിശേഷിപ്പിച്ചു. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം നടത്തിയത്. യുദ്ധം ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും ശക്തമായ ബോംബാക്രമണമാണ് ലബനനില്‍ നടന്നത്. ലബനനിലെ ബറാച്ചിത് പട്ടണത്തിന് നേരെ ഇസ്രയേല്‍ ഷെല്ലാക്രമണം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
ബെയ്റൂട്ട്, തെക്കന്‍ ലബനന്‍, കിഴക്കന്‍ ബെഖാ മേഖല എന്നിവിടങ്ങളിലെ ജനവാസ കേന്ദ്രങ്ങള്‍ തകര്‍ക്കപ്പെട്ടു. ജനത്തിരക്കുള്ള തെരുവുകള്‍ കേന്ദ്രീകരിച്ചായിരുന്നു ആക്രമണമെന്നാണ് വിവരം. ഇസ്രയേല്‍ ആക്രമണങ്ങളില്‍ 700 ലേറെ പേര്‍ക്കാണ് പരിക്കേറ്റിട്ടുള്ളത്. മുന്നറിയിപ്പുകളൊന്നും കൂടാതെയായിരുന്നു ജനവാസ കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ ആക്രമണം അഴിച്ചു വിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.
Lebanon turns into a graveyard in Israeli attack: Death toll rises; More than 250 people die tragically













