അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിനു നേരെ വംശീയാതിക്രമവും ക്രൂര മര്‍ദ്ദനവും

അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിനു നേരെ വംശീയാതിക്രമവും ക്രൂര മര്‍ദ്ദനവും

ഡബ്ലിന്‍: മലയാളി നഴ്‌സിനു നേരെ അയര്‍ലന്‍ഡില്‍ വംശീയാതിക്രമവും ക്രൂര മര്‍ദ്ദനവും. മെയില്‍ നഴ്‌സിനു നേരെയാണ് ഡബ്ലിനില്‍ ക്രൂര മര്‍ദ്ദനം നടത്തിയത്.  വരയില്‍ ആഴത്തില്‍ കുത്തേറ്റ നിലയിലാ യിരുന്നു നഴ്‌സ്. ‘ഗോബാക്ക് ഇന്ത്യ’ എന്ന് ആക്രോശിച്ചായിരുന്നു ആക്രമണം.

താമസ സ്ഥലത്തു നിന്നും പാല്‍ വാങ്ങാനാ യി പുറത്തിറങ്ങിയപ്പോഴാണ് വംശീയാ ധിക്ഷേപവും മര്‍ദ്ദനവും ഏല്‍ക്കേണ്ടി വന്നത്. രക്തം വാര്‍ന്ന നിലയില്‍ ആശു പത്രിയിലെത്തിച്ച നഴ്‌സ് അപകടനില തരണം ചെയ്തതായാണ് റിപ്പോര്‍ട്ട്. നഴ്‌സിന്റെ പേര് പുറത്തുവിട്ടിട്ടില്ല.

അയര്‍ലന്‍ഡില്‍ ഇന്ത്യന്‍ വംശജര്‍ക്കു നേരെ തുടര്‍ച്ചയായി വംശീയാധിക്ഷേപവും ആക്രമണവും ഉണ്ടാകാറുണ്ടായിരുന്നു. ഇടവേളയ്ക്കു ശേഷം അയര്‍ലന്‍ഡില്‍ വിദേശികള്‍ക്കെതിരായ വികാരം ശക്തമായിട്ടുണ്ട്.

Malayali nurse subjected to racist attacks and brutal beatings in Ireland

Share Email
LATEST
Top