ജോസ് കെ മാണിക്കെതിരേ ഗുരുതര ആരോപണവുമായി മാണി സി കാപ്പൻ

ജോസ് കെ മാണിക്കെതിരേ ഗുരുതര ആരോപണവുമായി മാണി സി കാപ്പൻ

കോട്ടയം: ജോസ് കെ മാണിക്കെതിരെ ഗുരുതരമായ സാമ്പത്തീക ആരോപണ വുമായി മാണി സി കാപ്പൻ. ജോസ് കെ മാണി നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് വിറ്റെന്ന ഗുരുതര ആരോപണമാണ് മാണി സി കാപ്പൻ സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്.

പിറവം അടക്കം സീറ്റുകൾക്കായി ഒൻപത് കോടി രൂപ വാങ്ങിയെന്നും കൊട്ടിക്കലാ ശത്തിൽ മദ്യം കൊടുത്താണ് ആളുകളെ ഇറക്കിയതെന്നും അദ്ദേഹം പറഞ്ഞു.  പിറവം അടക്കം മൂന്ന് സീറ്റുകൾക്കായി 9 കോടി രൂപ വാങ്ങി. മറ്റ് സീറ്റുകളുടെ വിവരങ്ങൾ തൽക്കാലം പറയുന്നില്ല.

കൊട്ടിക്കലാശത്തിൽ മദ്യം കൊടുത്താണ് ആളുകളെ ഇറക്കിയത്. കൊട്ടിക്കലാ ശമായിരുന്നില്ല ഇന്നലെ നടന്നതെന്നും കള്ള് കളിയായിരുന്നുവെന്നും മാണി സി കാപ്പൻ സ്വകാര്യ ചാനലിന് നല്കിയ അഭിമുഖൽ പറഞ്ഞു. 

Mani C Kappan makes serious allegations against Jose K Mani

Share Email
Top