ഇറാൻ പരമോന്നത നേതാവ് മൊജ്‌തബ ഖമനേയിയ ഗുരുതരാവസ്ഥയിലെന്ന്  റിപ്പോർട്ട്

ഇറാൻ പരമോന്നത നേതാവ് മൊജ്‌തബ ഖമനേയിയ ഗുരുതരാവസ്ഥയിലെന്ന്  റിപ്പോർട്ട്

ടെഹ്റാൻ: ഇറാൻ പരമോന്നത നേതാവ മൊജ്‌തബ ഖമനേയ ഗുരുതരാവ സ്ഥയിലെ ന്ന് റിപ്പോർട്ട്.  ഇറാൻ നഗരമായ ഖോമി ലാണ് അദ്ദേഹം ഇപ്പോൾ ചികിത്സ യിലുളളത്. അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്നു യുഎസ്-ഇസ്രയേൽ ഇന്റലിജൻസ് വിവരങ്ങളെ ഉദ്ധരിച്ച് ‘ദി ടൈംസ് റിപ്പോർട്ട് ചെയ്തു. 

ഗുരുതരാവസ്ഥയിൽ ചികിത്സയി ലായതിനാൽ  അദ്ദേഹത്തിന് തീരുമാനങ്ങ ളെടുക്കാൻ  കഴിയാത്ത സ്ഥിതിയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിനിടെ കൊല്ലപ്പെട്ട മുൻ പരമോന്നത നേതാവ് അലി ഖമനേയിയുടെ സംസ്കാര ത്തിനാ യുള്ള ഒരുക്കങ്ങൾ പുരോഗമി ക്കുന്നതായുള്ള റിപ്പോർട്ടും പുറത്തുവന്നു. ഖോമിൽ അലി ഖമനേയിക്കായി വലിയ ശവകുടീരമാണ് നിർമിക്കുന്നത്.

ഇതിനിടെ മൊജ്‌തബ ഖമനേയി എവിടെ യുണ്ടെന്ന് സംബന്ധിച്ച് യുഎസ്-ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസികൾക്ക്  വിവരം ലഭിച്ചിരുന്നതായും റിപ്പോർട്ടിലുണ്ട്.

പുതിയ പരമോന്നത നേതാവായി തിര ഞ്ഞെടുക്കപ്പെട്ടിട്ടും മൊജ്‌തബ ഖമനേയി പൊതുവേദികളിലോ പൊതുയിടങ്ങളിലോ ഇതുവരെ എത്തിയിരുന്നില്ല. അതിനാൽ തന്നെ മൊജ്‌തബ ഖമനേയിയുടെ ആരോ ഗ്യനിലയെക്കുറിച്ചും പലരീതിയിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതിനിടെ, അലി ഖമനേയി ഉൾപ്പെടെ കൊല്ലപ്പെട്ട വ്യോമാക്രമണത്തിൽ മൊജ്‌തബ ഖമനേയിക്കും പരിക്കേറ്റതായി പിന്നീട് സ്ഥിരീകരിച്ചിരുന്നു.

Mojtaba Khamenei is critical condition in Qom., 

Share Email
Top