നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്സസ് ഓഫ് അമേരിക്കയുടെ (NAINA) സമ്മേളനം ഡാള്ളസില്‍

നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്സസ് ഓഫ് അമേരിക്കയുടെ (NAINA) സമ്മേളനം ഡാള്ളസില്‍

ഡാള്ളസ് : ഇന്ത്യന്‍ അമേരിക്കന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സസ് (IANANT) ആതിഥേയത്വം വഹിക്കുന്ന ദ്വിവാര്‍ഷിക സമ്മേളനം 2026, ഒക്ടോബര്‍ ഒന്നു മുതല്‍ മൂ്ന്നു രെ ഫോര്‍ പോയിന്റു ബൈ ഷെറാട്ടണ്‍, DFW എയര്‍പോര്‍ട്ട് നോര്‍ത്ത്, കോപ്പേല്‍ ടെസ്സസില്‍ വെച്ചു നടത്തുന്നു.

”നഴ്സിംഗിന്റെ ശക്തി: മികവ്, പ്രതിരോധശേഷി, നവീകരണം എന്നിവയിലൂടെ ഭാവിയെ നയിക്കുക” എന്നത് ഒരു പ്രമേയമായി സമ്മേളനത്തില്‍ അവതരിപ്പിക്കുന്നു. കൂടാതെ ഇന്ററാക്ടീവ് വര്‍ക്ക്ഷോപ്പുകളും നൈപുണ്യ വികസന സെഷനുകളും ക്രമീകരിച്ചുണ്ട്.

ആതുര സേവന രംഗത്തെ സംഘടനയെന്ന നിലയില്‍ ഈ ദേശീയ പരിപാടി 200 ലധികം നഴ്സുമാരെയും ആരോഗ്യ സംരക്ഷണ നേതാക്കളെയും ഒരുമിക്കുന്നതായിരിക്കും. ക്ലിനീഷ്യന്‍മാര്‍, അഡ്വാന്‍സ്ഡ് പ്രാക്ടീസ് പ്രൊവൈഡര്‍മാര്‍, അധ്യാപകര്‍, ഗവേഷകര്‍, നൂതനാശയക്കാര്‍ എന്നിവരുള്‍പ്പെടെ

അമേരിക്കയിലും പുറത്തുമുള്ള നിരവധി പ്രഗ്ല്‍ഭര്‍ ഈ നാഴികക്കല്ലായ ദേശീയ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ‘ നൈന ‘ന്റെ യും ‘ഐനന്റ് ‘ന്റെ യും ഭാരവാഹികള്‍ അറിയിച്ചു. നിങ്ങളുടെ പങ്കാളിത്വത്തിനുവേണ്ടി രെജിസ്‌ട്രേഷന്‍ തുടങ്ങിയിരിക്കുന്നു.

വാര്‍ത്ത:: അനശ്വരം മാമ്പിള്ളി

National Association of Indian Nurses of America (NAINA) conference in Dallas

Share Email
LATEST
More Articles
Top