നിതിനുമായി മുൻവൈരാഗ്യവും പ്രശ്നങ്ങളുമില്ല, മുൻകൂർ ജാമ്യത്തിന് ഹൈക്കോടതിയിൽ ഹർജി നൽകി ഡോക്ടർ എം കെ റാം

നിതിനുമായി മുൻവൈരാഗ്യവും പ്രശ്നങ്ങളുമില്ല, മുൻകൂർ ജാമ്യത്തിന് ഹൈക്കോടതിയിൽ ഹർജി നൽകി ഡോക്ടർ എം കെ റാം

നിതിൻ രാജിന്റെ മരണത്തിൽ ആരോപണവിധേയനായ ഡോക്ടർ എം കെ റാം ഹൈക്കോടതിയെ സമീപിച്ചു. പോലീസ് അറസ്റ്റ് ചെയ്യാനുള്ള സാധ്യത കണക്കിലെടുത്താണ് അധ്യാപകൻ മുൻകൂർ ജാമ്യത്തിനായി ഹർജി നൽകിയത്. നിതിനുമായി തനിക്ക് യാതൊരു പ്രശ്നവുമില്ലെന്നും തനിക്കെതിരെയുള്ള പരാതികൾ കെട്ടിച്ചമച്ചതാണെന്നും ഹർജിയിൽ പറയുന്നു. കേസിൽ തന്നെ പ്രതിയാക്കിയത് മാധ്യമങ്ങളുടെ സമ്മർദ്ദം മൂലമാണെന്നും അദ്ദേഹം വാദിച്ചു.പോലീസ് ശേഖരിച്ച തെളിവുകളിൽ തനിക്കെതിരെ ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് റാം അവകാശപ്പെടുന്നു. നിതിന്റെ മരണം വലിയ വാർത്തയായതോടെ പോലീസിന് മേൽ രാഷ്ട്രീയവും സാമൂഹികവുമായ സമ്മർദ്ദമുണ്ട്. വിദ്യാർത്ഥിയെ പീഡിപ്പിച്ചുവെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അധ്യാപകൻ ഹൈക്കോടതിയിൽ ബോധിപ്പിച്ചു.

നിതിന്റെ സ്വഭാവത്തെ ചോദ്യം ചെയ്യുന്ന പരാമർശങ്ങളും ജാമ്യാപേക്ഷയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിതിൻ മുൻപ് ഹണി ട്രാപ്പ് കേസിൽ പ്രതിയായിരുന്നെന്നും ഇതേ തുടർന്ന് കോളേജിൽ നിന്ന് സസ്പെൻഷൻ നടപടി നേരിട്ടിട്ടുണ്ടെന്നും അധ്യാപകൻ ആരോപിച്ചു. ഇത്തരം സാമ്പത്തിക ഇടപാടുകളും ബാധ്യതകളുമാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ഡോക്ടറുടെ വാദം. നിതിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് പ്രതിഭാഗത്തിന്റെ ഈ നീക്കം.Nithin Raj suicide: Dr MK Ram seeks anticipatory bail; denies allegations of harassment

Share Email
LATEST excelnclexrn
More Articles
Top