ഇറാന്‍ ഇനി ചര്‍ച്ചയ്ക്കായി വന്നാലും ഇല്ലെങ്കിലും ആശങ്കയില്ല: നിലപാട് കടുപ്പിച്ച് ട്രംപ്

ഇറാന്‍ ഇനി ചര്‍ച്ചയ്ക്കായി വന്നാലും ഇല്ലെങ്കിലും ആശങ്കയില്ല: നിലപാട് കടുപ്പിച്ച് ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്ക- ഇറാന്‍ സമാധാന ചര്‍ച്ച പരാജയപ്പെട്ടതിനു പിന്നാലെ ഇറാനെതിരേയുള്ള സ്വരം കടുപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇനി ഇറാന്‍ ചര്‍ച്ചയ്ക്ക് വന്നാലും ഇല്ലെങ്കിലും തനിക്കു പ്രശ്‌നമില്ലെന്നും ആ കാര്യത്തില്‍ താന്‍ ആശങ്കപ്പെടുന്നില്ലെന്നും ട്രംപ് പ്രതികരിച്ചു. മേരിലാന്‍ഡിലെ ജോയിന്റ് ബേസ് ആന്‍ഡ്രൂസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇറാന്‍ ചര്‍ച്ചയ്ക്ക് വന്നാലും ഇല്ലെങ്കിലും പ്രശ്‌നമില്ല. അവര്‍ വരുന്നില്ലെങ്കില്‍ അക്കാര്യത്തില്‍ ഞാന്‍ പൂര്‍ണ്ണ തൃപ്തനാണ്,’ ട്രംപ് പറഞ്ഞു. ചര്‍ച്ചകള്‍ എന്ത് തന്നെയായാലും അമേരിക്ക വിജയിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഇറാന് ഇപ്പോഴും ആണവായുധം വേണം, കഴിഞ്ഞ രാത്രിയിലെ ചര്‍ച്ചകളില്‍ അത് വ്യക്തമാണ്. എന്നാല്‍ ഇറാന്‍ ഒരിക്കലും ഒരു ആണവായുധം നിര്‍മ്മിക്കില്ലെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു. ട്രംപ് പറഞ്ഞു.

ശനിയാഴ്ച വൈറ്റ് ഹൗസിന് പുറത്ത് മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴും ഇറാനുമായുള്ള കരാര്‍ കാര്യമായ വ്യത്യാസമൊന്നും ഉണ്ടാക്കില്ലെന്ന് ട്രംപ് പറഞ്ഞിരുന്നു. ‘അവര്‍ കരാറില്‍ ഒപ്പിട്ടാലും ഇല്ലെങ്കിലും അത് വിഷയമല്ല. അമേരിക്കയെ സംബന്ധിച്ചിടത്തോളം ഞങ്ങള്‍ ജയിച്ചെന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍

No worries whether Iran comes for talks or not: Trump toughens stance

Share Email
Top