ഹോര്‍മൂസിലൂടെ കപ്പല്‍ സഞ്ചാരം തുടങ്ങിയതോടെ എണ്ണവിലയില്‍ 12 ശതമാനം കുറവ്

ഹോര്‍മൂസിലൂടെ കപ്പല്‍ സഞ്ചാരം തുടങ്ങിയതോടെ എണ്ണവിലയില്‍ 12 ശതമാനം കുറവ്

വാഷിംഗ്ടണ്‍: അമേരിക്ക- ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഇറാന്‍ ഉപരോധം ഏര്‍പ്പെടുത്തിയ ഹോര്‍മൂസ് കടലിടുക്കിലെ ഉപരോധം ഇറാന്‍ താത്കാലികമായി പിന്‍വലിച്ചതിനു പിന്നാലെ ക്രൂഡ് ഓയില്‍ വിയില്‍ 12 ശതമാനത്തോളം കുറവ്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ 12 ശതമാനം വന്‍ ഇടിവ് രേഖപ്പെടുത്തി.

ബാരലിന് 82.59 ഡോളറിലേക്കാണ് വില താഴ്ന്നത്. 100 ഡോളറിനു മുകളിലേക്ക് കഴിഞ്ഞ ദിവസം എണ്ണവില ഉയര്‍ന്നിരുന്നു. ഇതിനാണ് ഇപ്പോള്‍ ശാശ്വത ആശ്വാസം ആയിരിക്കുന്നത്. അമേരിക്കന്‍ ഓഹരി വിപണിയിലും മുന്നേറ്റം പ്രതിഭലിച്ചു. എസ് ആന്‍ഡ് പി 500 ശക്തമായ മുന്നേറ്റം നടത്തി.

ഡൗ ജോണ്‍സ് 868 പോയിന്റ് ഉയര്‍ന്നു. ആഴ്ച്ചകളായി എണ്ണവിലയിലും ഓഹരി വിപണിയിലും നിലനിന്നിരുന്ന അനിശ്ചിതത്വത്തിനാണ് അല്പം ശമനമായിരിക്കുന്നത്.
എന്നാല്‍ അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാര്‍ സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടായില്ലെങ്കില്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാകുമെന്നുറപ്പാണ്.

Oil prices drop 10 percent as shipping through Hormuz resumes

Share Email
LATEST excelnclexrn
More Articles
Top