തൃശൂര്‍: തൃശൂർ പൂരത്തിനായി വെടിക്കോപ്പുകൾ തയാറാക്കുന്നതിനിടെ മുണ്ട ത്തിക്കോട് വെടിക്കെട്ടുപുരയിൽ ഉണ്ടായ ദുരന്തത്തില്‍ ഒരാൾ കൂടി മരണപ്പെട്ടു. ചികിത്സയിലായിരുന്ന എടപ്പാൾ സ്വദേശി ഉണ്ണികൃഷ്ണൻ ആണ് മരിച്ചത്.
തൃശൂർ മെഡിക്കൽ കോളജ് ആശുപ ത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തില്‍ ഇനി രണ്ട് പേരാണ് ചികിത്സയിലുള്ളത്.
അപകടത്തിനിടെ നാലു പേരെ കാണാതാ യിട്ടുണ്ട്. ഇവരെ തിരിച്ചറിയാനായി കുടും ബാംഗങ്ങളുടെ ഡിഎന്‍എ സാം പിളുകള്‍ ശേഖരിച്ചിട്ടുണ്ട്
One more person dies in Mundathikode fireworks display disaster.















