ഹ്യൂസ്റ്റണ്‍: പാമ്പാടി തിരുമേനിയുടെ 61-ാം ഓര്‍മ്മപ്പെരുന്നാള്‍ 2026 ഏപ്രില്‍ 11-ാം തീയതി (ശനിയാഴ്ച) ഹ്യൂസ്റ്റണിലെ ഉര്‍ശ്ലേം അരമന ചാപ്പലില്‍ ഭക്ത്യാദരപൂര്‍വ്വം ആചരിക്കും. രാവിലെഎട്ടിന് പ്രഭാത നമസ്‌കാരവും തുടര്‍ന്ന് നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് റവ. ഫാ. നിതിന്‍ വി. രാജന്‍ നേതൃത്വം നല്‍കും.
ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് പാമ്പാടി തിരുമേനി ഗ്ലോബല്‍ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ പെരുന്നാള്‍ കമ്മിറ്റി സജീവമായി പ്രവര്‍ത്തിച്ചു വരുന്നു. അമേരിക്കന്‍ സൗത്ത് വെസ്റ്റ് ഭദ്രാസന സെക്രട്ടറി റവ. ഫാ. ജോര്‍ജ് എസ്. മാത്യൂസ് അധ്യക്ഷനായ കമ്മിറ്റിയില്‍ ഫെബിന്‍ കുറി യാക്കോസ് (കോഓര്‍ഡിനേറ്റര്‍, സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍, ഹ്യൂസ്റ്റണ്‍), അമ്മു കൊച്ചമ്മ (സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയം, ഹ്യൂസ്റ്റണ്‍), ബിനു കെ. ജോണ്‍ (സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയം, ഹ്യൂസ്റ്റണ്‍), ബിബി പരയില്‍ (സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് ദേവാലയം, ഹ്യൂസ്റ്റണ്‍), റിജോ ജേക്കബ് (സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ദേവാലയം, ഹ്യൂസ്റ്റണ്‍), ജസ്റ്റിന്‍ ജോര്‍ജ് (സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍, ഹ്യൂസ്റ്റണ്‍) എന്നിവര്‍ അംഗങ്ങളാണ്.
മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ അമേരിക്കന്‍ സൗത്ത് വെസ്റ്റ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ തോമസ് മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തയുടെയും കോട്ടയം ഭദ്രാസനാധിപന്‍ അഭിവന്ദ്യ യുഹാനോന്‍ മാര്‍ ദിയസ്‌കോറോസ് മെത്രാപ്പോലീത്തയുടെയും അനുഗ്രഹാശംസകളോടെയാണ് ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത്.
പെരുന്നാളിനോടനുബന്ധിച്ച് നേര്‍ച്ചയായി നെയ്യപ്പവും പഴവും, പ്രഭാതഭക്ഷണവും എല്ലാവര്‍ക്കും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.
വിവരങ്ങള്‍ക്ക്
റവ. ഫാ. ജോര്‍ജ് എസ്. മാത്യൂസ് +1 2109957602
ഫെബിന്‍ കുറിയാക്കോസ് +1 8325207080
ഇമെയില്‍: pampadythirumeniusa@gmail.com
Pampady Thirumeni’s 61st anniversary celebrated in Houston













