നാഷ് വില്ലില്‍ വിമാനങ്ങള്‍ നേര്‍ക്കുനേര്‍: അപകടം ഒഴിവായത് തലനാരിഴയ്ക്ക്

നാഷ് വില്ലില്‍ വിമാനങ്ങള്‍ നേര്‍ക്കുനേര്‍: അപകടം ഒഴിവായത് തലനാരിഴയ്ക്ക്

നാഷ് വില്‍: നാഷ് വില്ലില്‍ വിമാനങ്ങള്‍ നേര്‍ക്കുനേര്‍ വന്നത് വലിയ ആശങ്കയ്ക്ക് ഇടയായി. തലനാരിഴയ്ക്കാണ് വന്‍ അപകടം വഴിമാറിയത്. സൗത്ത് വെസ്റ്റ് എയര്‍ ലൈന്‍സിന്റെ രണ്ടു വിമാനങ്ങള്‍ തമ്മില്‍ 500 അടി അകലത്തില്‍ നേര്‍ക്കുനേരെ വരികയായിരുന്നു. നാഷ് വില്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം.

സംഭവത്തെക്കുറിച്ച് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച്ച വൈകുന്നേരെ 5.30 ഓടെയായിരുന്നു സംഭവം. നാഷ്വില്ലില്‍ ഇറങ്ങാനൊരുങ്ങിയ സൗത്ത്വെസ്റ്റ് ഫ്‌ലൈറ്റ് 507-ന്റെ പൈലറ്റ് വിമാനം വീണ്ടും ഉയര്‍ത്തിയോടെയാണ് അപകടം ഒഴിവായതെന്നു യര്‍ലൈന്‍ വ്യക്തമാക്കി. തുടര്‍ന്ന് എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ വിമാനം മറ്റൊരു റണ്‍വേയില്‍ ഇറങ്ങി.

വിമാനങ്ങള്‍ പരസ്പരം കൂട്ടിയിടിക്കാനുളള സാധ്യത വ്യക്തമാക്കിയുള്ള സന്ദേശമാണ കോക്പിറ്റില്‍ ലഭിച്ചത്. അത് പൈലറ്റുമാരോട് നിങ്ങള്‍ കൂട്ടിയിടിക്കാനുള്ള പാതയിലാണ്, ഉടന്‍ തന്നെ വിമാനം മാറ്റണം എന്ന അറിയിപ്പായിരുന്നു.

ഗോ-എറൗണ്ട്( ഉയര്‍ന്നുപറക്കല്‍) ശേഷം ഫ്‌ലൈറ്റ് 507 സുരക്ഷിതമായി ഇറങ്ങി. സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സിന്റെ മറ്റൊരു ഫ്‌ളൈറ്റായ 1152 സാധാരണ പോലെ ടേക്ക്ഓഫ് തുടരുകയായിരുന്നുവെന്ന് സൗത്ത്വെസ്റ്റ് അറിയിച്ചു.പൈലറ്റുമാരുടെ അടിയന്തിരമായ ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയതും യാത്രക്കാരും ജീവനക്കാരും സുരക്ഷിതമായതും.

Planes head-on in Nashville: Accident narrowly avoided

Share Email
LATEST
More Articles
Top